'നാല് ദിവസമായി ചുരുക്കിയാലും ടെസ്റ്റിന് ഒന്നും സംഭവിക്കില്ല'; കണക്കുകള്‍ നിരത്തി മഞ്ജരേക്കറുടെ വാദം 

'ടെസ്റ്റിനെ ടെസ്റ്റിനെ വൈകാരികമായും കാല്‍പനീകമായും നോക്കി കാണുന്നവര്‍ക്ക് അത് മനസിലാക്കാനാവില്ല'
'നാല് ദിവസമായി ചുരുക്കിയാലും ടെസ്റ്റിന് ഒന്നും സംഭവിക്കില്ല'; കണക്കുകള്‍ നിരത്തി മഞ്ജരേക്കറുടെ വാദം 

ഫോര്‍ ഡേ ടെസ്റ്റിനെ അനുകൂലിച്ച് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ആരാധകര്‍ ഇഷ്ടപ്പെടുന്ന നിലയില്‍ അവര്‍ക്ക് മുന്‍പിലേക്ക് ടെസ്റ്റ് എത്തിക്കണം എന്നാണ് മഞ്ജരേക്കറുടെ വാദം. 

ടെലിവിഷനാണ് ഇവിടെ പ്രധാനപ്പെട്ട ഘടകം. ആരാധകര്‍ക്ക് എന്താണ് വേണ്ടതെന്ന് ഇവര്‍ക്കറിയാം, പക്ഷേ ടെസ്റ്റിനെ ടെസ്റ്റിനെ വൈകാരികമായും കാല്‍പനീകമായും നോക്കി കാണുന്നവര്‍ക്ക് അത് മനസിലാക്കാനാവില്ല, മഞ്ജരേക്കര്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്റെ പാരമ്പര്യത്തേക്കാള്‍ ക്രിക്കറ്റിനോടുള്ള ജനങ്ങളുടെ താത്പര്യത്തിനും ആരാധകരുടെ പിന്തുണയ്ക്കുമാണ് പ്രാധാന്യം കൊടുക്കേണ്ടത്. ബീറ്റ്‌ലി എന്ന കാര്‍ വോള്‍ക്‌സ്വാഗന്‍ പിന്‍വലിച്ചു, കാരണം അതിന്റെ ആവശ്യകത കുറഞ്ഞു, മഞ്ജരേക്കര്‍ ചൂണ്ടിക്കാണിക്കുന്നു. 

കോഹ് ലി, രോഹിത്, സച്ചിന്‍, രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഫോര്‍ ഡേ ടെസ്റ്റ് എന്ന ആശയത്തെ വിമര്‍ശിച്ചെത്തുമ്പോഴാണ് മഞ്ജരേക്കര്‍ അനുകൂലമായി നിലപാടെടുത്തത്. തന്റെ വാദത്തെ പിന്തുണയ്ക്കാനായി മഞ്ജരേക്കര്‍ കണക്കുകളും നിരത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ 433 ടെസ്റ്റുകളില്‍ 242 ടെസ്റ്റുകളാണ് അവസാന ദിനത്തിലേക്ക് കടന്നത്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ഇടയില്‍, 2015നും 2019നും ഇടയില്‍ 224 മത്സരങ്ങളില്‍ 121 മത്സരങ്ങളാണ് അവസാന ദിനത്തിലേക്ക് എത്തിയത്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് നാല് ദിവസത്തേക്ക് ചുരുക്കിയാലും ടെസ്റ്റ് ക്രിക്കറ്റിന് വലിയ പ്രശ്‌നമുണ്ടാവില്ലെന്നാണ്. കാലാവസ്ഥയെ തുടര്‍ന്ന് ഒരു ദിനം നഷ്ടപ്പെട്ടാല്‍ റിസര്‍വേ വയ്ക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com