പോണ്ടിങ്ങിന് വേണ്ടിവന്നത് 252 ഇന്നിങ്‌സ്, കോഹ് ലിക്ക് 196 മാത്രം; ധോനിയേയും മറികടന്ന് കോഹ് ലിയുടെ റെക്കോര്‍ഡ്‌

200 ഇന്നിങ്‌സില്‍ താഴെ മാത്രമെടുത്ത് 11000 റണ്‍സ് തികച്ച ഏക നായകനുമാണ് കോഹ് ലി
പോണ്ടിങ്ങിന് വേണ്ടിവന്നത് 252 ഇന്നിങ്‌സ്, കോഹ് ലിക്ക് 196 മാത്രം; ധോനിയേയും മറികടന്ന് കോഹ് ലിയുടെ റെക്കോര്‍ഡ്‌

പുനെ: മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ ചേര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. രാജ്യാന്തര ക്രിക്കറ്റില്‍ 11000 റണ്‍സ് തികയ്ക്കുന്ന നായകന്‍ എന്ന നേട്ടത്തിലേക്കാണ് കോഹ് ലി എത്തിയത്. കോഹ് ലിക്ക് മുന്‍പ് ആ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ ധോനി മാത്രം. 

രാജ്യാന്തര ക്രിക്കറ്റില്‍ നായക സ്ഥാനത്ത് നിന്ന് 11000 റണ്‍സ് പിന്നിടുന്ന ലോക താരങ്ങളില്‍ ആറാമതാണ് കോഹ് ലി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 13ാം ഓവറില്‍ ലക്ഷന്‍ സന്‍ഡകനെതിരെ സിംഗിളെടുത്താണ് കോഹ് ലി 11000 റണ്‍സ് നായകനായി തികച്ചത്. 

ഈ നേട്ടത്തിലേക്ക് അതിവേഗം എത്തുന്ന നായകന്‍ എന്ന നേട്ടം കോഹ് ലി സ്വന്തമാക്കി. 196 ഇന്നിങ്‌സാണ് കോഹ് ലിക്ക് ഇതിനായി വേണ്ടിവന്നത്. ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനാവട്ടെ ഈ നേട്ടത്തിലേക്കെത്താന്‍ 252 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു. 

200 ഇന്നിങ്‌സില്‍ താഴെ മാത്രമെടുത്ത് 11000 റണ്‍സ് തികച്ച ഏക നായകനുമാണ് കോഹ് ലി. സ്റ്റീഫന്‍ ഫ്‌ലെമിങ്, അലന്‍ ബോര്‍ഡര്‍, ഗ്രെയിം സ്മിത്ത് എന്നിവരാണ് നായകനായി നിന്ന് 11000 റണ്‍സ് മറികടന്ന മറ്റ് കളിക്കാര്‍. 324 ഇന്നിങ്‌സാണ് ധോനിക്ക് ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടിവന്നത്. ഗ്രെയിം സ്മിത്തിന് 264 ഇന്നിങ്‌സും, അലന്‍ ബോര്‍ഡര്‍ക്ക് 316 ഇന്നിങ്‌സും വേണ്ടിവന്നു. 

പുനെയില്‍ ആറാമനായാണ് കോഹ് ലി ബാറ്റിങ്ങിന് ഇറങ്ങിയത്. തന്റെ കരിയറില്‍ ഇത് രണ്ടാമത്തെ തവണ മാത്രമാണ് ഈ പൊസിഷനില്‍ കോഹ് ലി കളിച്ചത്. 2018ലായിരുന്നു ഇതിന് മുന്‍പ്. പുനെയില്‍ 17 പന്തില്‍ നിന്ന് 27 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലി റണ്‍ ഔട്ടായി. എങ്കിലും 78 റണ്‍സിന് ഇന്ത്യ ജയം പിടിച്ച് പരമ്പരയും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com