ഏറ്റവും കൂടുതല്‍ ഗോളുകള്‍; ഹാട്രിക്കുകൾ 12; തിയറി ഹെന്റിയെ പിന്തള്ളി അഗ്യുറോ; റെക്കോര്‍ഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നലെ മികച്ച വിജയമാണ് സ്വന്തമാക്കിയത്
ഏറ്റവും കൂടുതല്‍ ഗോളുകള്‍; ഹാട്രിക്കുകൾ 12; തിയറി ഹെന്റിയെ പിന്തള്ളി അഗ്യുറോ; റെക്കോര്‍ഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നലെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക അവര്‍ ആസ്റ്റണ്‍ വില്ലയെ തകര്‍ത്തു. അര്‍ജന്റീന താരം സെര്‍ജിയോ അഗ്യുറോ നേടിയ ഹാട്രിക്കാണ് ഗോളുകളാണ് സിറ്റിയുടെ വിജയം അനായാസമാക്കിയത്.

ഹാട്രിക്ക് നേട്ടത്തോടെ അഗ്യുറോ ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇംഗ്ലീഷുകാരനല്ലാത്ത താരമെന്ന റെക്കോര്‍ഡാണ് അര്‍ജന്റീന താരം സ്വന്തം പേരിലാക്കിയത്. ആഴ്‌സണല്‍ ഇതിഹാസവും ഫ്രഞ്ച് താരവുമായിരുന്ന തിയറി ഹെന്റിയുടെ റെക്കോര്‍ഡാണ് അഗ്യുറോ പിന്തള്ളിയത്.

175 ഗോളുകളാണ് ഹെന്റിയുടെ നേട്ടം. ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തിന് ഇറങ്ങുമ്പോള്‍ അഗ്യുറോയുടെ നേട്ടം 174 ഗോളുകളായിരുന്നു. ഹാട്രിക്ക് നേട്ടത്തോടെ അര്‍ജന്റീന താരം റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഗ്യുറോ ഇതിഹാസ താരം ഫ്രാങ്ക് ലാംപാര്‍ഡിനൊപ്പമെത്തി. 177 ഗോളുകളാണ് മുന്‍ ഇംഗ്ലീഷ് താരത്തിന്റെയും സമ്പാദ്യം. ഇരുവരും പട്ടികയില്‍ നാലാം സ്ഥാനം പങ്കിടുന്നു. അലന്‍ ഷിയറര്‍ (260), വെയ്ന്‍ റൂണി (208), ആന്‍ഡ്രു കോള്‍ (187) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

2011ല്‍ സിറ്റിയിലെത്തിയ അഗ്യുറോ കരിയറിലെ 12ാം ഇപിഎല്‍ ഹാട്രിക്കാണ് നേടിയത്. ഇതോടെ 11 ഹാട്രിക്കുമായി അലന്‍ ഷിയറര്‍ക്കൊപ്പമായിരുന്ന അര്‍ജന്റീന താരം ഷിയററേയും അക്കാര്യത്തില്‍ മറികടന്നിരിക്കുകയാണിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com