ഏഴ് താരങ്ങളെ ഓഫ്‌സൈഡ് ആക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രം; അന്ന് പിഎസ്ജിക്കെതിരെ ബാഴ്‌സയും, സെനഗലിനെതിരെ ജപ്പാനും വിരിച്ച കെണി

ഫ്രീകിക്കെടുക്കുന്ന സമയം പ്രതിരോധത്തില്‍ നിന്നിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെല്ലാം ബോക്‌സിലേക്ക് ഓടുന്നതിന് പകരം മുന്‍പിലേക്കോടി
ഏഴ് താരങ്ങളെ ഓഫ്‌സൈഡ് ആക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രം; അന്ന് പിഎസ്ജിക്കെതിരെ ബാഴ്‌സയും, സെനഗലിനെതിരെ ജപ്പാനും വിരിച്ച കെണി

2015 ഏപ്രിലില്‍ ചാമ്പ്യന്‍സ് ലീഗ് പോര്...പിഎസ്ജി-ബാഴ്‌സ ഏറ്റുമുട്ടല്‍. പിഎസ്ജിയുടെ ഫ്രീകിക്കില്‍ ബാഴ്‌സ ഒരുക്കിയ ഒന്നൊന്നൊര കെണിയുണ്ട്. അവിടെ പിഎസ്ജി വല കുലുക്കി. പക്ഷേ ആറ് പേര്‍ ഓഫ്‌സൈഡ്...ഐഎസ്എല്ലില്‍ അതേ തന്ത്രം പുനരാവിഷ്‌കരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 

ഫ്രീകിക്കെടുക്കുന്ന സമയം പ്രതിരോധത്തില്‍ നിന്നിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെല്ലാം ബോക്‌സിലേക്ക് ഓടുന്നതിന് പകരം മുന്‍പിലേക്കോടി. പന്ത് കാലില്‍ കിട്ടിയ റോയ് കൃഷ്ണ വല കുലുക്കിയെങ്കിലും റഫറിയുടെ ഓഫ്‌സൈഡ് വിളി. 

ഏഴ് താരങ്ങളാണ് അവിടെ ഓഫ് സൈഡ് ആയത്. ബാഴ്‌സയ്‌ക്കെതിരെ കഴിഞ്ഞ ലോകകപ്പില്‍ സെനഗലിനെതിരെ ജപ്പാനും ഓഫ് സൈഡ് ട്രാപ്പുമായി എത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രീകിക്ക് കെണി എന്തായാലും വൈറലായി കഴിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ജയത്തിലേക്ക് എത്തിയതിന് പിന്നാലെ ഓഫ് സൈഡ് ട്രാപ്പൊരുക്കി വന്ന ഷട്ടൗരിയുടെ തന്ത്രം കൂടി കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഓര്‍മകളിലേക്ക് എത്തിച്ച മറ്റ് ഓഫ് സൈഡ് ട്രാപ്പുകള്‍ ഇവയാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com