സച്ചിനും ധോനിയും വീണ്ടും ഒരുമിച്ച് കളിക്കും? ക്ഷണിക്കുന്നത് പോണ്ടിങ്ങും വോണും 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലാറ എന്നിവര്‍ക്കൊപ്പം ധോനിയും വീണ്ടും കളിക്കളത്തിലേക്ക് എത്തുമെന്ന് സൂചന
സച്ചിനും ധോനിയും വീണ്ടും ഒരുമിച്ച് കളിക്കും? ക്ഷണിക്കുന്നത് പോണ്ടിങ്ങും വോണും 

ച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലാറ എന്നിവര്‍ക്കൊപ്പം ധോനിയും വീണ്ടും കളിക്കളത്തിലേക്ക് എത്തുമെന്ന് സൂചന. ഓസ്‌ട്രേലിയയില്‍ ആളിപടര്‍ന്ന കാട്ടുതീയില്‍ സഹായ ഹസ്തം നീട്ടുന്നതിനായി പണം സ്വരൂപിക്കാനായാണ് സൂപ്പര്‍ താരങ്ങളെ വീണ്ടും കളിക്കളത്തിലേക്ക് എത്തിക്കുന്നത്. 

റിക്കി പോണ്ടിങ്ങും, ഷെയ്ന്‍ വോണുമാവും ഇരു ടീമുകളെ നയിക്കുക. ധോനി, സച്ചിന്‍, ലാറ എന്നിവരുമായി ബന്ധപ്പെട്ട് കഴിഞ്ഞുവെന്ന് വോണ്‍ വ്യക്തമാക്കി. ക്രിക്കറ്റ് ലോകത്ത് നിന്നുള്ളവര്‍ മാത്രമാവില്ല ടീമില്‍ അംഗമാവുക. സംഗീതം, സിനിമ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള സെലിബ്രിറ്റികളെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും വോണ്‍ പറഞ്ഞു. 

ഞങ്ങളെ ഈ കളിക്കാരെ സമീപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. സഹായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. ഓസ്‌ട്രേലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്ന സമയമാണിതെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി. 

ബിഗ് ബാഷ് ലീഗ് ഫൈനലിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്നത് പോലെയാവും സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള കളി നടക്കുക. ഫെബ്രുവരി എട്ടിനാവും ഇത്. ഈ ദിവസം തന്നെ ഇന്ത്യ വനിതാ ടീമും ഓസീസ് വനിതാ ടീമും തമ്മിലുള്ള ട്വന്റി20യുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com