30 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടം നാല് വിക്കറ്റുകള്‍; ഓസീസ് തിരിച്ചടിക്കുന്നു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം
30 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടം നാല് വിക്കറ്റുകള്‍; ഓസീസ് തിരിച്ചടിക്കുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം. ഒന്നിന് 134 റണ്‍സെന്ന നിലയില്‍ മികച്ച രീതിയില്‍ മുന്നേറവെ, 30 റണ്‍സിനിടെ  തുടരെ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 

രോഹിത് ശര്‍മ (പത്ത്), ശിഖര്‍ ധവാന്‍ (74), കെഎല്‍ രാഹുല്‍ (47), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (16), ശ്രേയസ് അയ്യര്‍ (നാല്) എന്നിവരാണ് പുറത്തായത്. 38 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സുമായി ഋഷഭ് പന്തും 15 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 

91 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് ധവാന്‍ 74 റണ്‍സെടുത്തത്. കരിയറിലെ 28ാം അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെയാണ് രാഹുല്‍ വീണത്. ധവാനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായ ശേഷമാണ് രാഹുലിന്റെ മടക്കം. 

പാറ്റ് കമ്മിന്‍സ് ധവാനെ ആഷ്ടന്‍ ആഗറിന്റെ കൈകളിലെത്തിച്ചു. രാഹുലിനെ ആഷ്ടന്‍ ആഗറിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് പിടിച്ച് പുറത്താക്കി. രണ്ടാം വിക്കറ്റില്‍ ധവാന്‍- രാഹുല്‍ സഖ്യം 121 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പിടി കൊടുത്താണ് രോഹിതിന്റെ മടക്കം. 

കോഹ്‌ലിയെ ആദം സാംപ സ്വന്തം പന്തില്‍ പിടിച്ച് പുറത്തേക്കുള്ള വഴി കാണിച്ചു. ശ്രേയസിനെ രണ്ടാം സ്‌പെല്‍ എറിയാനെത്തിയ സ്റ്റാര്‍ക്ക് മടക്കി. സ്റ്റാര്‍ക്കിന്റെ കളിയിലെ രണ്ടാം വിക്കറ്റായിരുന്നു ഇത്. നേരത്തെ ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com