ലോക ചെസ്സ് ഫെഡറേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് പിടി ഉമ്മര്‍ കോയ അന്തരിച്ചു

ചെസ്സ് എന്ന ഗെയിമിനെ ജനകീയമാക്കുന്നതില്‍ മുന്നില്‍ നിന്ന ആളായിരുന്നു ഈ മലപ്പുറംകാരന്‍
ലോക ചെസ്സ് ഫെഡറേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് പിടി ഉമ്മര്‍ കോയ അന്തരിച്ചു

കോഴിക്കോട്: ഇന്ത്യന്‍ ചെസ്സിന്റെ വളര്‍ച്ചയ്ക്കു പിന്നിലെ അമരക്കാരനും ലോക ചെസ്സ് ഫെഡറേഷന്‍ മുന്‍  വൈസ് പ്രസിഡന്റുമായിരുന്ന പിടി ഉമ്മര്‍ കോയ (69) അന്തരിച്ചു. പന്നിയങ്ങര വികെ കൃഷ്ണ മേനോന്‍ റോഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. 

ചെസ്സ് എന്ന ഗെയിമിനെ ജനകീയമാക്കുന്നതില്‍ മുന്നില്‍ നിന്ന ആളായിരുന്നു ഈ മലപ്പുറംകാരന്‍. മൂന്ന് പതിറ്റാണ്ടിലേറെ കാലം ചെസ്സ് രംഗത്ത് സജീവമായിരുന്ന ഉമ്മര്‍കോയ 1994ല്‍ മോസ്‌കോയിലും 1996ല്‍ അര്‍മേനിയയുടെ തലസ്ഥാനമായ യേരാവാനിലും നടന്ന ചെസ്സ് ഒളിമ്പ്യാഡുകളില്‍ സീനിയര്‍ ആര്‍ബിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

1994ല്‍ കോമണ്‍വെല്‍ത്ത് ചെസ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായും ഏഷ്യന്‍ സോണല്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാല് തവണ അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com