ശിഖര്‍ ധവാന് അര്‍ധ സെഞ്ച്വറി; 100 കടന്ന് ഇന്ത്യ മുന്നോട്ട്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു
ശിഖര്‍ ധവാന് അര്‍ധ സെഞ്ച്വറി; 100 കടന്ന് ഇന്ത്യ മുന്നോട്ട്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. 21

ഓവര്‍ മത്സരം പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. ഓപണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. 

ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നു. കരിയറിലെ 28ാം അര്‍ധ സെഞ്ച്വറി തികച്ച ധവാന്‍ 69 പന്തില്‍ 59 റണ്‍സുമായാണ് ബാറ്റ് ചെയ്യുന്നത്. ഒന്‍പത് ഫോറുകളും താരം നേടി. ധവാനൊപ്പം 34 റണ്‍സുമായി രാഹുലും പുറത്താകാതെ നില്‍ക്കുന്നു. 

രോഹിത് ശര്‍മ പത്ത് റണ്‍സുമായി മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പിടി കൊടുത്താണ് രോഹിതിന്റെ മടക്കം. 

ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് സെന്‍സേഷന്‍ മര്‍നസ് ലെബുഷെയ്ന്‍  ഏകദിനത്തില്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com