അവിടെയും റയലിനെ പിന്തള്ളി ബാഴ്‌സലോണ ഒന്നാമത്; ചരിത്രത്തിലാദ്യം

റയലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാഴ്‌സലോണ കളത്തിന് പുറത്തെ റെക്കോര്‍ഡും പിടിച്ചെടുത്തത്
അവിടെയും റയലിനെ പിന്തള്ളി ബാഴ്‌സലോണ ഒന്നാമത്; ചരിത്രത്തിലാദ്യം

മാഡ്രിഡ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഫുട്‌ബോള്‍ ക്ലബെന്ന റെക്കോര്‍ഡ് ഇനി സ്പാനിഷ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് സ്വന്തം. ചരിത്രത്തിലാദ്യമായാണ് ബാഴ്‌സലോണ ഇത്തരമൊരു നേട്ടത്തിലെത്തുന്നത്. ഏതാണ്ട് 670 കോടിയോളം (840.8 ദശലക്ഷം യൂറോ) രൂപയാണ് വരുമാന നേട്ടം. 

വരുമാനത്തിലെ ഉയര്‍ച്ചയിലൂടെ തങ്ങളുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനേയും ബാഴ്‌സ മറികടന്നു. റയലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാഴ്‌സലോണ കളത്തിന് പുറത്തെ റെക്കോര്‍ഡും പിടിച്ചെടുത്തത്. 

2018- 19 സീസണിലെ കണക്കനുസരിച്ചാണ് നേട്ടം. കഴിഞ്ഞ സീസണില്‍ ക്ലബിന്റെ വരുമാനത്തില്‍ 22 ശതമാനമാണ് വളര്‍ച്ച. വിപണി വരുമാനത്തില്‍ 550 കോടിയോളം (690.4 ദശലക്ഷം യൂറോ) രൂപയുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 19 ശതമാനം അധിക വളര്‍ച്ചയാണ് കഴിഞ്ഞ സീസണില്‍ വിപണ മൂല്യത്തിലൂടെ ക്ലബ് സ്വന്തമാക്കിയത്. ടീമിന്റെ മത്സരങ്ങളുടെ പ്രക്ഷേപണത്തിലൂടെ 34 ശതമാനവും വരുമാനം വര്‍ധിച്ചു. 

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബുകളുടെ പട്ടികയിലെ ആദ്യ പത്തില്‍ അഞ്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളാണുള്ളത്. ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. 

ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് നാലാം സ്ഥാനത്തും ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ആറ് മുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളില്‍ യഥാക്രമം മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം, ചെല്‍സി ക്ലബുകളും നില്‍ക്കുന്നു. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസാണ് പത്താം സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com