ഇടംവലം തിരിയാന്‍ അനുവദിക്കാതെ പൂട്ടുന്ന ഡിഫന്റര്‍ ആരാണ്? സര്‍പ്രൈസ് പേരുമായി മെസി 

ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രതിരോധനിര താരത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ മെസി റയലിന്റെ റാമോസിലേക്കോ, കാസെമിറോയിലേക്കോ ചൂണ്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്
ഇടംവലം തിരിയാന്‍ അനുവദിക്കാതെ പൂട്ടുന്ന ഡിഫന്റര്‍ ആരാണ്? സര്‍പ്രൈസ് പേരുമായി മെസി 

മെസിയെ ഏറ്റവും ബുദ്ധിമുട്ടിച്ച പ്രതിരോധ നിര താരം ആരാവും? ആ ചോദ്യത്തിന് മെസി തന്നെ ഇപ്പോള്‍ ഉത്തരം നല്‍കുന്നു...ലാ ലീഗ ക്ലബായ ജിറോണയുടെ പാബ്ലോ മഫെയോയുടെ പേരിലേക്കാണ് മെസി ചൂണ്ടിയത്. 

മാന്‍ മാര്‍ക്കിങ് എന്നത് എന്നെ അലട്ടാറില്ല. കടുത്ത മത്സരമാവും അവിടെ നടക്കുക. നമുക്കൊപ്പം എപ്പോഴും ഒരാളുണ്ടാവുക എന്നത് ബുദ്ധിമുട്ട് തോന്നിക്കുന്നതാണ്. പക്ഷേ സത്യത്തില്‍ എനിക്കത് അടിക്കടി അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നെ അത് അലട്ടാറേയില്ല, മെസി പറഞ്ഞു. 

ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രതിരോധനിര താരത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ മെസി റയലിന്റെ റാമോസിലേക്കോ, കാസെമിറോയിലേക്കോ ചൂണ്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ സ്പാനിഷ് റൈറ്റ് ബാക്ക് മാഫിയോയാണ് തന്നെ ഏറെ അലട്ടുന്നതെന്ന് ബാഴ്‌സ സൂപ്പര്‍ താരം പറയുന്നു. 

മാന്‍ മാര്‍ക്കിങ് തന്നെ അലട്ടുന്നില്ല എന്ന് പറയുന്നതിനൊപ്പം, ഫൗളുകള്‍ക്ക് വിധേയമാവുന്നതും വിഷയമല്ലെന്നാണ് മെസിയുടെ വാക്കുകള്‍. പരാതി പറയുന്ന വ്യക്തിയല്ല ഞാന്‍. കളിക്കിടയില്‍ ഫിസിക്കല്‍ കോണ്‍ടാക്റ്റ് വരുന്നതും, ഉന്തും തള്ളുമെല്ലാം കളിയുടെ ഭാഗമാണ്. ഞാന്‍ മോശമായി കളിക്കുമ്പോഴാണ് എനിക്ക് ദേഷ്യം വരുന്നത്. മറ്റുള്ളവരുടെ കളി എന്നെ ബാധിക്കില്ല. അത് കളിയുടെ ഭാഗമാണെന്നും മെസി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com