നോ ലുക്ക് റണ്‍ഔട്ടുമായി സിംബാബ്വെയുടെ യുവതാരം; അടുത്ത ധോനിയെന്ന് ആരാധകര്‍ 

നാലാമത്തെ ഡെലിവറിയില്‍ ക്രീസിന് പുറത്തേക്കിറങ്ങി കീവീസ് ബാറ്റ്‌സ്മാന്‍ ഷോട്ടിന് ശ്രമിച്ചു. പക്ഷേ കണക്കു കൂട്ടല്‍ തെറ്റി
നോ ലുക്ക് റണ്‍ഔട്ടുമായി സിംബാബ്വെയുടെ യുവതാരം; അടുത്ത ധോനിയെന്ന് ആരാധകര്‍ 

ഡര്‍ബന്‍: പ്രായം 17ലേക്ക് എത്തിയപ്പോള്‍ തന്നെ ക്രിക്കറ്റ് ലോകത്തിന് പ്രതീക്ഷ നല്‍കുകയാണ് സിംബാബ്വെയുടെ അണ്ടര്‍ 19 താരം. ന്യൂസിലാന്‍ഡ് ടീമിനെതിരെ സിംബാബ്വെയുടെ  വിക്കറ്റ് കീപ്പര്‍ ഡെന്‍ ഷഡെന്‍ഡോര്‍ഫിന്റെ പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകളിലൊന്ന്...

ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിലെ 36ാമത്തെ ഓവറിലായിരുന്നു സംഭവം. ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ ക്രീസിന് പുറത്തേക്കിറങ്ങി കീവീസ് ബാറ്റ്‌സ്മാന്‍ ഷോട്ടിന് ശ്രമിച്ചു. പക്ഷേ കണക്കു കൂട്ടല്‍ തെറ്റി. തന്റെ ഇടതുവശത്തേക്കെത്തിയ പന്ത് പിടിച്ചെടുക്കുന്നതിനൊപ്പം, സ്റ്റംപ് കാണാതെ തന്നെ വിക്കറ്റ് കീപ്പര്‍ അത് സ്റ്റംപിലേക്ക് എറിഞ്ഞു. 

കളിയില്‍ സിംബാബ്വെ നാല് വിക്കറ്റിന്റെ ജയം പിടിച്ചു.സിംബാബ്വെയുടെ യുവതാരത്തിന്റെ ഉന്നം തെറ്റിയില്ല. വിക്കറ്റ് വീണു. ധോനിയോടും സംഗക്കാരയോടുമെല്ലാമാണ് സിംബാബ്വെയുടെ യുവ വിക്കറ്റ് കീപ്പറെ ക്രിക്കറ്റ് ലോകം ഇപ്പോള്‍ വിലയിരുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com