മൂന്നാമതിറങ്ങാന്‍ തയ്യാറെന്ന് ധവാന്‍; കോഹ് ലിയുടെ പരീക്ഷണത്തിനെതിരെ മുന്‍ താരങ്ങളുടെ വിമര്‍ശനം 

2007ലെ ലോകകപ്പ് മുന്‍പില്‍ വെച്ച്, സച്ചിന്‍ പോലും നാലാമാത് ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിട്ടില്ല എന്നായിരുന്നു ലക്ഷ്മണിന്റെ വാക്കുകള്‍
മൂന്നാമതിറങ്ങാന്‍ തയ്യാറെന്ന് ധവാന്‍; കോഹ് ലിയുടെ പരീക്ഷണത്തിനെതിരെ മുന്‍ താരങ്ങളുടെ വിമര്‍ശനം 

മുംബൈ: ഓപ്പണര്‍ സ്ഥാനത്ത് നിന്നും താഴേക്കിറങ്ങി ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ശിഖര്‍ ധവാന്‍. രാഹുലിനേയും ധവാനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനായി കോഹ് ലി നാലാം സ്ഥാനത്തേക്കിറങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായതിന് പിന്നാലെയാണ് ധവാന്റെ പ്രതികരണം. 

മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് ചെയ്യും. എന്റെ രാജ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. മാനസികമായി കരുത്ത് കാണിക്കുകയാണ് വേണ്ടത്. ടീം അംഗങ്ങളെല്ലാം അങ്ങനെ കരുത്തരാണ്. അതുകൊണ്ടാണ് അവര്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നത്, ധവാന്‍ പറഞ്ഞു. 

നാലാം സ്ഥാനത്തേക്ക് ഇറങ്ങിയത് കോഹ് ലിയുടെ തീരുമാനമാണ്. കഴിഞ്ഞ പരമ്പരകളില്‍ രാഹുല്‍ നന്നായി കളിച്ചു, ഓസ്‌ട്രേലിയയ്‌ക്കെതിരേയും രാഹുല്‍ നന്നായി കളിച്ചു. എന്നാല്‍, മൂന്നാം സ്ഥാനത്തേക്ക് തന്നെ തിരിച്ചെത്താനാവും കോഹ് ലി തീരുമാനിക്കുക എന്നും ധവാന്‍ പറയുന്നു. 

മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, സഞ്ജയ് മഞ്ജരേക്കര്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ കോഹ് ലിയുടെ ബാറ്റിങ് പരീക്ഷണത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. 2007ലെ ലോകകപ്പ് മുന്‍പില്‍ വെച്ച്, സച്ചിന്‍ പോലും നാലാമാത് ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിട്ടില്ല എന്നായിരുന്നു ലക്ഷ്മണിന്റെ വാക്കുകള്‍. 

മാത്രമല്ല, ഓസ്‌ട്രേലിയ പോലൊരു ടീമിനെതിരെ കളിക്കുമ്പോഴല്ല പരീക്ഷണം നടത്തേണ്ടതെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ശ്രേയസ് അയ്യറെ നാലാം സ്ഥാനത്തേക്കായി വളര്‍ത്തിക്കൊണ്ടു വന്നിട്ട് അഞ്ചാമനായി ഇറക്കുന്നത് തിരിച്ചടിയാവുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com