ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഭുവനേശ്വര്‍ കുമാര്‍; തിരിച്ചു വരവ് വൈകും 

കളിക്കളത്തിലേക്ക് ഭുവി മടങ്ങിയെത്തുന്ന തിയതി സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്നും വിശദീകരണമില്ല
ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഭുവനേശ്വര്‍ കുമാര്‍; തിരിച്ചു വരവ് വൈകും 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സ്‌പോര്‍ട്‌സ് ഹെര്‍ണിയയില്‍ വലയുകയായിരുന്ന ഭുവിയുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും, എന്‍സിഎയില്‍ താരം പരിശീലനം തുടങ്ങുമെന്നും ബിസിസിഐ വ്യക്തമാക്കി. 

കളിക്കളത്തിലേക്ക് ഭുവി മടങ്ങിയെത്തുന്ന തിയതി സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്നും വിശദീകരണമില്ല. എന്നാല്‍, ഐപിഎല്ലിലൂടെയാവും ഭുവി കളിക്കളത്തിലേക്ക് തിരികെ എത്തുക എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. 

ശസ്ത്രക്രിയയ്ക്ക് വേണ്ടി ജനുവരി 9നാണ് ഭുവി ലണ്ടനിലേക്ക് തിരിച്ചത്. ജനുവരി 11നായിരുന്നു ശസ്ത്രക്രിയ. ഇന്ത്യന്‍ ടീം ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പാര്‍മര്‍ ഭുവിക്കൊപ്പം ലണ്ടനിലേക്ക് പോയിരുന്നതായും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. 

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ പര്യടനത്തിനായി പുറപ്പെട്ടതായും ബിസിസിഐ സ്ഥിരീകരിച്ചു. രഞ്ജി ട്രോഫിക്കിടയിലാണ് പൃഥ്വിയുടെ തോളെല്ലിന് പരിക്കേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com