എവേ ടെസ്റ്റ് @500; റെക്കോർഡ് കുറിച്ച് ഇം​ഗ്ലണ്ട് 

500 എവേ മത്സരങ്ങള്‍ എന്ന ചരിത്ര നേട്ടത്തിലേക്കെത്തുന്ന ആദ്യ ടീം ആയിരിക്കുകയാണ് ഇംഗ്ലണ്ട്
എവേ ടെസ്റ്റ് @500; റെക്കോർഡ് കുറിച്ച് ഇം​ഗ്ലണ്ട് 

ക്ഷിണാഫ്രിക്കയ്‌ക്കെതിരെ പോര്‍ട്ട്‌ എലിസബത്ത്‌ മൈതാനത്ത് മൂന്നാം ടെസ്റ്റ് കളിക്കാനിറങ്ങിയ ഇംഗ്ലണ്ട്‌ ടീം ഒരു റെക്കോർഡ് കൂടെ ഇതിനൊപ്പം സ്ഥാപിച്ചു. ടെസ്‌റ്റ് ക്രിക്കറ്റില്‍ 500 എവേ മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ടീമെന്ന റെക്കോഡാണ് ടീം സ്വന്തമാക്കിയത്. 

ഓസ്‌ട്രേലിയക്കെതിരെ 1877ലാണ് ഇംഗ്ലണ്ട് ആദ്യ എവേ ടെസ്റ്റ മത്സരത്തിനിറങ്ങിയത്. 143 വര്‍ഷങ്ങള്‍ക്കിപ്പുറെ 500 എവേ മത്സരങ്ങള്‍ എന്ന ചരിത്ര നേട്ടത്തിലേക്കെത്തുന്ന ആദ്യ ടീം ആയിരിക്കുകയാണ് ഇംഗ്ലണ്ട്. മെല്‍ബണില്‍ ജെയിംസ് ലില്ലിവൈറ്റിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ആദ്യ എവേ ടെസ്റ്റ് മത്സരത്തിനിറങ്ങിയത്. ഓസ്‌ട്രേലിയക്കെതിരെ ആ കളിയില്‍ തോറ്റു.എവേ ടെസ്‌റ്റുകളില്‍ 149 എണ്ണം ജയിച്ചപ്പോള്‍ 182 എണ്ണത്തില്‍ തോറ്റു.

500-ാം മത്സരം കളിക്കാന്‍ ദക്ഷിണാഫിക്കയില്‍ ഇറങ്ങുമ്പോള്‍ അവിടുത്തെ റെക്കോര്‍ഡുകള്‍ ഇംഗ്ലണ്ട് ടീമിന് അത്മവിശ്വാസം പകരുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച 83 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 31 എണ്ണത്തില്‍ പരാജയം സമ്മതിക്കേണ്ടിവന്നു. 20 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. 

ഇംഗ്ലണ്ടിന് പിന്നിലായി ഏറ്റവുമധികം എവേ ടെസ്റ്റുകള്‍ കളിച്ച ടീം ഓസ്‌ട്രേലിയയാണ്. 404 എവേ ടെസ്റ്റുകളാണ് അവര്‍ കളിച്ചത്. അതില്‍ 147 എണ്ണം ജയിച്ചപ്പോള്‍ 125 എണ്ണത്തില്‍ പരാജയമറിഞ്ഞു. 131 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ വെസ്റ്റിന്‍ഡീസും പാക്കിസ്താനുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. വിന്‍ഡീസ് 295 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 274 എവേ ടെസ്റ്റുകളാണ് പാക്കിസ്താന്‍ കളിച്ചത്. ഇന്ത്യ ഇതിനോടകം 268 എവേ ടെസ്‌ററുകളാണ് കളിച്ചിട്ടുള്ളത്. അതില്‍ 51എണ്ണം ജയിച്ചപ്പോള്‍ 113 എണ്ണത്തില്‍ പരാജയം സമ്മതിക്കേണ്ടിവന്നു. 104 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com