'ഐപിഎല്ലില്‍ തകര്‍ക്കും, എന്നാലും ധോനി ഇനി ഇന്ത്യന്‍ ടീമില്‍ എത്തില്ല'  

'ഐപിഎല്ലില്‍ തകര്‍ക്കും, എന്നാലും ധോനി ഇനി ഇന്ത്യന്‍ ടീമില്‍ എത്തില്ല'  

ബിസിസിഐയുടെ വാർ‌ഷിക കരാറിൽനിന്നു ധോണി പുറത്തായ വാർത്തയോടു പ്രതികരിക്കുകയായിരുന്നു ഹർഭജൻ

മുംബൈ: ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച പ്രകടനം പുറത്തെടുത്താലും ഇന്ത്യയ്ക്കുവേണ്ടി എം എസ് ധോണി ഇനി കളിക്കാൻ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഹര്‍ഭജൻ സിങ്. ബിസിസിഐയുടെ വാർ‌ഷിക കരാറിൽനിന്നു ധോണി പുറത്തായ വാർത്തയോടു പ്രതികരിക്കുകയായിരുന്നു ഹർഭജൻ. 

"ധോണി ഇനിയും ഇന്ത്യയ്ക്കായി കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. 2019 ലോകകപ്പ് ക്രിക്കറ്റ് വരെ കളിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹം ഐപിഎല്ലിനു വേണ്ടി തയാറെടുക്കുകയായിരിക്കണം",ചെന്നൈ സൂപ്പർ കിങ്സ് താരം കൂടിയായ ഹർഭജൻ പറഞ്ഞു.

ധോണിയുടെ ഭാവി ഐപിഎല്ലിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നായിരുന്നു ടീം ഇന്ത്യയുടെ കോച്ച് രവി ശാസ്ത്രി അറിയിച്ചിരുന്നത്. എന്നാൽ ചെന്നൈ സൂപ്പര്‍ കിങ്‍സിനായി ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് ഹർഭജന്റെ വാക്കുകൾ. എങ്കിൽപോലും ഇന്ത്യൻ ടീമിലേക്ക് ധോണി തിരിച്ചുവരില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.  

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസീലന്‍ഡിനോടു പരാജയം ഏറ്റുവാങ്ങിയതോടെ ദേശീയ ക്രിക്കറ്റ് ടീമിൽനിന്ന് ധോണി താൽക്കാലിക അവധിയെടുത്തിരുന്നു. ടീമിൽനിന്നു മാസങ്ങളായി വിട്ടു നിൽക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് പരിശീലനം ധോണി വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഐപിഎൽ സീസണിന്റെ ഒരുക്കങ്ങളുടെ ഭാഗമാണ് പരിശീലനമെന്നാണു റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com