2000 കോടി ഒരു ലക്ഷം കോടി രൂപയാക്കി മാറ്റിയ മാജിക്; ക്ലോപ്പിന്റെ വരവിന് പിന്നാലെ കുത്തനെ ഉയര്‍ന്ന് ടീം മൂല്യം

ക്ലോപ്പ് ആന്‍ഫീല്‍ഡിലേക്ക് എത്തുമ്പോള്‍ 2000 കോടി രൂപക്ക് മുകളിലായിരുന്നു ലിവര്‍പൂള്‍ സ്‌ക്വാഡിന്റെ മൂല്യം
2000 കോടി ഒരു ലക്ഷം കോടി രൂപയാക്കി മാറ്റിയ മാജിക്; ക്ലോപ്പിന്റെ വരവിന് പിന്നാലെ കുത്തനെ ഉയര്‍ന്ന് ടീം മൂല്യം

കിരീടത്തിനായുള്ള റെഡ്‌സിന്റെ നീണ്ട നാളത്തെ കാത്തിരിപ്പ് കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിച്ച് ക്ലോപ്പ് അവസാനിപ്പിച്ചു. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് കുതിക്കുകയാണ് ലിവര്‍പൂള്‍. കളിക്കളത്തില്‍ മികച്ച മുന്നേറ്റം ലിവര്‍പൂള്‍ സംഘത്തിന്റെ മൂല്യവും കുത്തനെ ഉയര്‍ത്തി...

ക്ലോപ്പ് ആന്‍ഫീല്‍ഡിലേക്ക് എത്തുമ്പോള്‍ 2000 കോടി രൂപക്ക് മുകളിലായിരുന്നു ലിവര്‍പൂള്‍ സ്‌ക്വാഡിന്റെ മൂല്യം. പ്രീമിയര്‍ 2019-20 സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ലിവര്‍പൂള്‍ അടുക്കുമ്പോള്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ക്ലോപ്പിന്റെ സംഘത്തിന്റെ മൂല്യം. 

കുട്ടിഞ്ഞോയെ വിറ്റത് വാന്‍ഡൈക്കിനും, ആലിസണ്‍ ബെക്കറിനും വേണ്ടി മുടക്കാനുള്ള പണം ക്ലബിന് നല്‍കി. മനേ, മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരെ ലിവര്‍പൂള്‍ സ്വന്തമാക്കിയത് 36മില്യണ്‍ യൂറോയോ, അതില്‍ താഴെയോ ചിലവാക്കിയാണ്...ലിവര്‍പൂളിന്റെ മുന്നേറ്റത്തിലെ മൂവര്‍ സഖ്യത്തിന് തന്നെ ഇപ്പോള്‍ എത്ര മൂല്യമുണ്ടാവും? 

ക്ലോപ്പ് എത്തിയതിന് ശേഷം ലിവര്‍പൂള്‍ സ്‌ക്വാഡിന്റെ മൂല്യത്തില്‍ 500 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നാണ് കണക്ക്. ഫോബ്‌സിന്റെ കണക്കുപ്രകാരം 1.83 ബില്യണ്‍ യൂറോയാണ് ഇപ്പോള്‍ ലിവര്‍പൂള്‍ സഖ്യത്തിന്റെ മൂല്യം. 

ക്ലോപ്പിന്റെ തന്ത്രത്തിലൂടെ എട്ട് മില്യണ്‍ യൂറോയുടെ റോബര്‍ട്‌സനും, അര്‍നോള്‍ഡും നിലവിലെ ലോക ഫുട്‌ബോളിലെ മികച്ച ഫുള്‍ ബാക്ക് സഖ്യങ്ങളായി. സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാതെ, ക്ലബിലേക്ക് എത്തിച്ച് അവരെ സൂപ്പര്‍ താരങ്ങളാക്കുകയാണ് ക്ലോപ്പും കൂട്ടരും....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com