കോഹ് ലിക്ക് വ്യത്യസ്ത നിയമം? പിച്ചിലൂടെ ഓടിയത് രണ്ട് വട്ടം, അതേ കുറ്റത്തിന് ജഡേജയ്ക്ക് താക്കീത്‌

ഇതേ കുറ്റത്തിന് ഓസ്‌ട്രേലിയയ്ക്ക് ന്യൂസിലാന്‍ഡിനെതിരെ അഞ്ച് റണ്‍സ് നഷ്ടമായ സമയവും ഫോക്‌സ് സ്‌പോര്‍ട്‌സ് ചൂണ്ടിക്കാട്ടി
കോഹ് ലിക്ക് വ്യത്യസ്ത നിയമം? പിച്ചിലൂടെ ഓടിയത് രണ്ട് വട്ടം, അതേ കുറ്റത്തിന് ജഡേജയ്ക്ക് താക്കീത്‌

രാജ്‌കോട്ട്: ഓരോ കളിക്കാര്‍ക്കും വ്യത്യസ്ത നിയമമാണോ എന്ന ചോദ്യവുമായിട്ടാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആരാധകരെത്തിയത്. കോഹ് ലിയാണ് ഇവിടെ വില്ലന്‍. പിച്ചിലൂടെ രണ്ട് വട്ടം കോഹ് ലി ഓടിയിട്ടും നടപടിയെടുക്കാതിരുന്ന അമ്പയര്‍മാരുടെ സമീപനമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

കോഹ് ലിക്കെതിരെ എപ്പോഴും വാളെടുത്ത് എത്തുന്ന ഫോക്‌സ് സ്‌പോര്‍ട്‌സ് ഇവിടേയും എത്തി. ഇന്ത്യയ്ക്ക് വ്യത്യസ്ത നിയമമോ എന്നായിരുന്നു ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ ചോദ്യം. ഇതേ കുറ്റത്തിന് ഓസ്‌ട്രേലിയയ്ക്ക് ന്യൂസിലാന്‍ഡിനെതിരെ അഞ്ച് റണ്‍സ് നഷ്ടമായ സമയവും ഫോക്‌സ് സ്‌പോര്‍ട്‌സ് ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 42ാം ഓവറിലും 43ാം ഓവറിലുമാണ് കോഹ് ലി പിച്ചിലൂടെ ഓടിയത്. ഈ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്ന മൈക്കല്‍ സ്ലേറ്റര്‍ അമ്പയര്‍മാരുടെ സമീപനത്തെ വിമര്‍ശിക്കുകയും ചെയ്തു. 

പ്ലേയിങ് ഏരിയയിലൂടെ ഓടുന്നതിന് അഞ്ച് റണ്‍സാണ് പെനാല്‍റ്റി വിധിക്കാന്‍ സാധിക്കുക. രാജ്‌കോട്ട് ഏകദിനത്തില്‍ തന്നെ ഇതേ കുറ്റത്തിന് അമ്പയര്‍ രവീന്ദ്ര ജഡേജയ്ക്ക് മുന്നറിയിപ്പ് നല്‍കി. കോഹ് ലിക്ക് മാത്രം പ്രത്യേക നിയമം എന്ന് പറഞ്ഞ് വിമര്‍ശനവുമായി എത്തുകയാണ് ഒരു വിഭാഗം ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com