തിരിച്ചു വരവ് ആഘോഷമാക്കി സാനിയ; ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം 

രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവ്. കോര്‍ട്ടിലിറങ്ങിയ ആദ്യ ആഴ്ച....അവിടെ കിരീടവും...മടങ്ങിവരവ് ആഘോഷമാക്കി സാനിയ മിര്‍സ
തിരിച്ചു വരവ് ആഘോഷമാക്കി സാനിയ; ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം 

ണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവ്. കോര്‍ട്ടിലിറങ്ങിയ ആദ്യ ആഴ്ച....അവിടെ കിരീടവും...മടങ്ങിവരവ് ആഘോഷമാക്കി ഇന്ത്യയുടെ സാനിയ മിര്‍സ.. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസില്‍ കിരീടം ചൂടിയാണ് സാനിയ തിരിച്ചു വരവ് തകര്‍ത്താഘോഷിച്ചത്. വുമണ്‍സ് ഡബിള്‍സില്‍ ചൈനീസ് സഖ്യത്തെയാണ് സാനിയ-കിചെനോക്ക് സഖ്യം മലര്‍ത്തിയടിച്ചത്. സ്‌കോര്‍ 6-4, 6-4., 

സെമിയില്‍ ചെക്ക്-സ്ലൊവേനിയന്‍ സഖ്യത്തെ ഒരു മണിക്കൂറും 33 മിനിറ്റും നീണ്ട പൊരിനൊടുവില്‍ 7-6, 6-2ന് തകര്‍ത്താണ് സാനിയ-കിചെനോക് സഖ്യം ഫൈനലിലേക്ക് എത്തിയത്. ഫൈനലിലേക്ക് എത്തിയപ്പോഴും ആധിപത്യം ഉറപ്പിക്കാന്‍ സൈനയ്ക്കും കിചെനോക്കുമായി. 

പരിക്കിന് പിന്നാലെ, അമ്മയാവുന്നത് വേണ്ടിയെടുത്ത ഇടവേളയ്ക്ക് ശേഷവുമാണ് സാനിയ കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്നത്. അമ്മയായതിന് ശേഷമുള്ള തിരിച്ചു വരവില്‍ പഴയത് പോലെ കോര്‍ട്ടില്‍ മികവ് പുറത്തെടുക്കാന്‍ സാധിക്കുമോയെന്ന ആശങ്കകളെയെല്ലാം സാനിയ കിരീട നേട്ടത്തിലൂടെ തട്ടിയകറ്റി. ഓസ്‌ട്രേലിയന്‍ ഓപ്പണാണ് ഇനി മുപ്പത്തിമൂന്നുകാരിയായ സാനിയയ്ക്ക് മുന്‍പിലുള്ള മുന്‍പിലുള്ള അടുത്ത വലിയ ലക്ഷ്യം. പിന്നാലെ ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്കും സാനിയ ജീവന്‍ നല്‍കുന്നു....

സാനിയയുടെ 42ാമത് ഡബ്ല്യുടിഎ കിരീടമാണ് ഇത്. ആദ്യ ഗെയിമില്‍ തന്നെ രണ്ടാം സീഡായ ചൈനീസ് സഖ്യത്തിന് മേല്‍ ആധിപത്യം പുലര്‍ത്തിയാണ് സാനിയയും കിചൊനോക്കും തുടങ്ങിയത്. ആദ്യ സെറ്റില്‍ 4-2 എന്നിടത്ത് നിന്നും 4-4ലേക്ക് ചൈനീസ് സഖ്യം എത്തിയെങ്കിലും ഇന്ത്യ-ഉക്രെയ്ന്‍ സഖ്യത്തിന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്‍പില്‍ വീണു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com