ബാപു നട്‌കര്‍ണി അന്തരിച്ചു, വിടവാങ്ങിയത് തുടരെ 21 മെയ്ഡന്‍ ഓവറുകളിലൂടെ വിസ്മയിച്ച സ്പിന്നര്‍ 

അസാധ്യമെന്ന് തോന്നിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കി ലോക ക്രിക്കറ്റിന്റെ ശ്രദ്ധ തന്നിലേക്കെത്തിച്ച ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ബാപ്പു നട്‌കര്‍ണി(86)വിടവാങ്ങി
ബാപു നട്‌കര്‍ണി അന്തരിച്ചു, വിടവാങ്ങിയത് തുടരെ 21 മെയ്ഡന്‍ ഓവറുകളിലൂടെ വിസ്മയിച്ച സ്പിന്നര്‍ 

മുംബൈ: ടെസ്റ്റിലെ കരിയര്‍ ഇക്കണോമി റേറ്റ് 1.67...തുടരെ 21 മെയ്ഡന്‍ ഓവറുകള്‍...അസാധ്യമെന്ന് തോന്നിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കി ലോക ക്രിക്കറ്റിന്റെ ശ്രദ്ധ തന്നിലേക്കെത്തിച്ച ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ബാപ്പു
നട്‌കര്‍ണി(86)വിടവാങ്ങി.

1955 മുതല്‍ 1968 വരെ നീണ്ട ടെസ്റ്റ് കരിയറില്‍ 41 കളികളില്‍ നിന്ന് 1,414 റണ്‍സും, 88 വിക്കറ്റുമാണ് രമേഷ്ചന്ദ്ര ഗംഗാറാം ബാപു നട്‌കര്‍ണിയുടെ അക്കൗണ്ടിലുള്ളത്. 21 ഓവറുകളിലായി, 131 ഡോട്ട് ബോളുകളാണ് നന്ദ്കര്‍ണി കരുത്തരായ ഇംഗ്ലണ്ടിനെതിരെ എറിഞ്ഞത്. 1964 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആ ഐതിഹാസിക പ്രകടനം വന്നത്. 

32-27-5-0, 3-3-0-0, 7-5-5-0, 19-18-1-0, 3-1-2-0 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ നന്ദ്കര്‍ണിയുടെ ബൗളിങ് സ്‌പെല്ലുകള്‍. 32 ഓവര്‍ എറിഞ്ഞതില്‍ വിട്ടുകൊടുത്തത് അഞ്ച് റണ്‍സ് മാത്രം! അവിടെ മാത്രമല്ല റണ്‍സ് വിട്ടുകൊടുക്കാന്‍ നദകര്‍ണി വിസമതിച്ചത്. 1960-61ലെ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ 24 ഓവറില്‍ നദകര്‍ണി വഴങ്ങിയത് 23 റണ്‍സ് മാത്രം. 34-24-24-1 എന്നതായിരുന്നു പാകിസ്ഥാനെതിരായ കളിയിലെ അദ്ദേഹത്തിന്റെ ബൗളിങ് ഫിഗര്‍. 

1955ല്‍ കീവിസിനെതിരെ കളിച്ചായിരുന്നു നട്‌കര്‍ണിയുടെ അരങ്ങേറ്റം. 1968ല്‍ ന്യൂസിലാന്‍ഡിനെതിരെ കളിച്ച ടെസ്റ്റ് അവസാനത്തേതും.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 500 വിക്കറ്റ് പിഴുതും, 8880 റണ്‍സ് കണ്ടെത്തിയും ഓള്‍റൗണ്ട് മികവിലൂടെ നട്‌കര്‍ണി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com