ശ്രമിച്ചത് സ്‌കൂപ്പ് ഷോട്ടിന്, ദയനീയമായി പുറത്തായി മാക്‌സ്വെല്‍ 

നാല് വിക്കറ്റ് നഷ്ടത്തില്‍ 81 എന്ന നിലയില്‍ ടീം സ്‌കോര്‍ നില്‍ക്കവെയാണ് മാക്‌സ്വെല്‍ ക്രീസിലെത്തിയത്
ശ്രമിച്ചത് സ്‌കൂപ്പ് ഷോട്ടിന്, ദയനീയമായി പുറത്തായി മാക്‌സ്വെല്‍ 

മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേളയെടുക്കുകയാണെന്ന മാക്‌സ്വെല്ലിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ആ സങ്കടം ഓസീസ് ഓള്‍റൗണ്ടര്‍ മാറ്റി...ബിഗ് ബാഷ് ലീഗില്‍ തകര്‍ത്തു കളിച്ചുകൊണ്ട്. ഇപ്പോള്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത് മാക്‌സ്വെല്ലിന്റെ പാളിപ്പോയ സ്‌കൂപ്പ് ഷോട്ടാണ്...

മാക്‌സ്വെല്ലിന്റെ സ്‌കൂപ്പ്, റാംപ് ഷോട്ട് ശ്രമം മൊത്തത്തില്‍ പിഴയ്ക്കുകയും, വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. നാല് വിക്കറ്റ് നഷ്ടത്തില്‍ 81 എന്ന നിലയില്‍ ടീം സ്‌കോര്‍ നില്‍ക്കവെയാണ് മാക്‌സ്വെല്‍ ക്രീസിലെത്തിയത്. കാര്‍ട്ട്‌റൈറ്റിനൊപ്പം 50 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്തെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിന് ഇടയില്‍ പിഴച്ചു. 

9 ബിബിഎല്‍ മത്സരങ്ങളില്‍ നിന്ന് 316 റണ്‍സാണ് മാക്‌സ്വെല്‍ ഈ സീസണില്‍ സ്‌കോര്‍ ചെയ്തത്. സ്‌ട്രൈക്ക് റേറ്റ് 170.81. മാക്‌സ്വെല്‍ ഉള്‍പ്പെടെയുള്ള മെല്‍ബണ്‍ സ്റ്റാര്‍സ് താരങ്ങള്‍ക്ക് പിഴച്ചെങ്കിലും ബൗളര്‍മാരുടെ മികവില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനെതിരെ 10 റണ്‍സിന്റെ ജയം പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com