'ഐപിഎല്‍ കഴിഞ്ഞാല്‍ ഞാന്‍ വെറുതെ ഇരിക്കണം'; ബിസിസിഐക്കെതിരെ തുറന്നടിച്ച് ഉമേഷ് യാദവ്‌

2019ല്‍ നാല് ടെസ്റ്റും, 2018ല്‍ നാല് ടെസ്റ്റുമാണ് ഞാന്‍ കളിച്ചത്. ഏകദിനത്തില്‍ ഒരു കളി മാത്രം
'ഐപിഎല്‍ കഴിഞ്ഞാല്‍ ഞാന്‍ വെറുതെ ഇരിക്കണം'; ബിസിസിഐക്കെതിരെ തുറന്നടിച്ച് ഉമേഷ് യാദവ്‌

ടീമില്‍ ഇടംലഭിക്കാത്തതിന് എതിരെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. ഈ വര്‍ഷത്തെ ഐപിഎല്‍ കൂടി കഴിഞ്ഞാല്‍ പിന്നെ തനിക്ക് മുന്‍പില്‍ കളിക്കാന്‍ ക്രിക്കറ്റ് ഇല്ലെന്ന് ഉമേഷ് യാദവ് പറയുന്നു. 

തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുമ്പോളാണ് വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ് എന്ന കാര്യം പരിഗണിക്കേണ്ടത്. എന്റെ കാര്യത്തില്‍ വിപരീതമാണ് കാര്യങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ഇടയില്‍ ഏറ്റവും കുറവ് മത്സരങ്ങളാണ് ഞാന്‍ കളിച്ചത്. എനിക്ക് 31 വയസായി. അടുത്ത നാല് അഞ്ച് വര്‍ഷം എന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഉമേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു. 

2019ല്‍ നാല് ടെസ്റ്റും, 2018ല്‍ നാല് ടെസ്റ്റുമാണ് ഞാന്‍ കളിച്ചത്. ഏകദിനത്തില്‍ ഒരു കളി മാത്രം. ഈ പ്രായത്തില്‍ എത്ര കൂടുതല്‍ എറിയുന്നുവോ അത്രയും മികവ് കാണിക്കാന്‍ എനിക്കാവും. അതുകൊണ്ടാണ് ഞാന്‍ അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചത്, എന്റെ വര്‍ക്ക്‌ലോഡ് കൂട്ടാന്‍ വേണ്ടി, ഉമേഷ് യാദവ് പറഞ്ഞു. 

ട്വന്റി20 ലോകകപ്പും, കീവീസ് പര്യടനവുമുള്ള ഈ വര്‍ഷം ഐപിഎല്‍ കഴിഞ്ഞാല്‍ എന്റെ മുന്‍പില്‍ പിന്നെ ക്രിക്കറ്റ് ഇല്ല. ഏകദിന ടീമിലേക്ക് എന്നെ പരിഗണിച്ചില്ലെങ്കില്‍ എനിക്ക് കളിക്കാന്‍ പിന്നെ സമയമില്ലെന്ന് ഉമേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ സീസണില്‍ കൗണ്ടിയില്‍ കളിക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചു. ഏഴ് മത്സരങ്ങള്‍ കളിക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബിസിസിഐയുടെ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ് പ്രകാരം മൂന്നില്‍ അധികം മത്സരങ്ങള്‍ കളിക്കരുത് എന്നാണ്. അതോടെ ആ അവസരവും അകന്നു പോയി. 

കീവീസ് പര്യടനത്തിന് ശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര വരുന്നത് ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിക്കെതിരെയാണ്. കൗണ്ടിയില്‍ കഴിയാവുന്നത്ര ഓവര്‍ ബൗളറെ കൊണ്ട് എറിയിക്കാനാവും ശ്രമിക്കുക. രഞ്ജി ട്രോഫിയിലാണെങ്കില്‍ നിശ്ചിത ഓവര്‍ എന്ന നിബന്ധന നമുക്ക് ബാധകമാവും. എന്നാല്‍ ഒരു ദിവസം 25 ഓവര്‍ വരെ എറിയാം എന്നാണ് തന്റെ കണക്കു കൂട്ടലെന്ന് ഉമേഷ് യാദവ് വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com