15 ഓവര്‍ കളി, 18 റണ്‍സ് എടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ടോപ് സ്‌കോറര്‍ 

ഓള്‍ ജഡ്ജസ് ഇലവനും, ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ ഇലവനും തമ്മിലായിരുന്നു പോര്
15 ഓവര്‍ കളി, 18 റണ്‍സ് എടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ടോപ് സ്‌കോറര്‍ 

നാഗ്പൂര്‍; കോടതി മുറിക്കുള്ളില്‍ നിന്ന് കളിക്കളത്തിലേക്ക് എത്തിയപ്പോഴും മുന്‍പില്‍ നിന്ന് നയിച്ച് ചീഫ് ജസ്റ്റിസ് എസ് ബോബ്‌ഡെ. ലീഗല്‍ ഫ്രറ്റേണിറ്റി മെമ്പേഴ്‌സിനൊപ്പമുള്ള ക്രിക്കറ്റ് മത്സരത്തില്‍ ടോപ് സ്‌കോററായത് ബോബ്‌ഡെ 

ഓള്‍ ജഡ്ജസ് ഇലവനും, ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ ഇലവനും തമ്മിലായിരുന്നു പോര്. 15 ഓവറായിരുന്നു മത്സരം. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ട് വേദി. 

കടുത്ത കായികപ്രേമിയായ ബോബ്‌ഡെ ഓള്‍ ജഡ്ജസ് ഇലവന് വേണ്ടി 18 റണ്‍സ് നേടി. അദ്ദേഹമാണ് ടീമിന്റെ ടോപ് സ്‌കോറര്‍. പക്ഷേ ടീമിനെ ജയത്തിലേക്കെത്തിക്കാന്‍ ചീഫ് ജസ്റ്റിസിനായില്ല.. ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ കളിയില്‍ ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com