ചെയ്‌സിങ്ങിന്റെ സമ്മര്‍ദത്തില്‍ ഉലയാത്ത സഖ്യം, റെക്കോര്‍ഡിട്ട് കോഹ് ലി-രോഹിത് കൂട്ടുകെട്ട് 

രണ്ടാം വിക്കറ്റില്‍ 137 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത്തും കോഹ് ലിയും ചേര്‍ന്ന് തീര്‍ത്തത്
ചെയ്‌സിങ്ങിന്റെ സമ്മര്‍ദത്തില്‍ ഉലയാത്ത സഖ്യം, റെക്കോര്‍ഡിട്ട് കോഹ് ലി-രോഹിത് കൂട്ടുകെട്ട് 

ബംഗളൂരു: ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പരയാണ് ഓസ്‌ട്രേലിയ ലക്ഷ്യമിട്ടത്. എന്നാല്‍ 2-0ന് പിന്നില്‍ നിന്ന് 2-3ന് ഓസ്‌ട്രേലിയ കഴിഞ്ഞ വര്‍ഷം കിരീടം പിടിച്ചത് പോലെ, 1-0ന് പിന്നില്‍ നിന്ന് 2-1ന് ഇന്ത്യ ജയിച്ചു കയറി. കോഹ് ലി-രോഹിത് കൂട്ടുകെട്ടാണ് അവിടെ ഇന്ത്യയെ തുണച്ചത്. ഇന്ത്യയുടെ ചെയ്‌സ് മാസ്റ്റേഴ്‌സാണ് തങ്ങളെന്ന് ഒരിക്കല്‍ കൂടി ഇരുവരും ബംഗളൂരുവില്‍ തെളിയിച്ചു. 

രണ്ടാം വിക്കറ്റില്‍ 137 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത്തും കോഹ് ലിയും ചേര്‍ന്ന് തീര്‍ത്തത്. ചെയ്‌സ് ചെയ്യവെ 11ാം വട്ടമാണ് കോഹ് ലിയും രോഹിത്തും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും കൂടി ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഈ സഖ്യമാണ്. 

ഏകദിനത്തില്‍ ചെയ്‌സ് ചെയ്യവെ ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചതിന്റെ റെക്കോര്‍ഡ് ഇന്ത്യയുടെ തന്നെ സച്ചിന്റേയും ഗാംഗുലിയുടേയും പേരിലാണ്. 91 ഇന്നിങ്‌സുകള്‍ ഒരുമിച്ച് കളിച്ചതില്‍ നിന്ന് ചെയ്‌സ് ചെയ്യവെ 17 സെഞ്ചുറി കൂട്ടുകെട്ടാണ് ഇവരില്‍ നിന്ന് വന്നത്. 

ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡനും, ആദം ഗില്‍ക്രിസ്റ്റുമാണ് കോഹ് ലിക്കും രോഹിത്തിനും പിന്നിലുള്ളത്. 52 ഇന്നിങ്‌സുകളില്‍ ചെയ്‌സ് ചെയ്യവെ ഇവര്‍ ഒരുമിച്ചിറങ്ങിയപ്പോള്‍ 10 വട്ടം സെഞ്ചുറി കൂട്ടുകെട്ട് പിറന്നു. 

ഞങ്ങളിലൊരാള്‍ അവസാനം വരെ ക്രീസില്‍ ഉണ്ടാവണം എന്നാണ് ഞങ്ങള്‍ ഉറപ്പിച്ചത്. ഒരു ഘട്ടത്തിലും കളി പിടിക്കാന്‍ അവസരം എതിരാളികള്‍ക്ക് നല്‍കരുതെന്ന് തീരുമാനിച്ചു. ബൗണ്ടറികള്‍ കണ്ടെത്താനുള്ള ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തോളാം എന്ന് ക്രീസില്‍ വെച്ച് കോഹ് ലിയോട് പറഞ്ഞിരുന്നതായും രോഹിത് പറയുന്നു. 

4878 റണ്‍സാണ് കോഹ് ലി-രോഹിത് കൂട്ടുകെട്ടില്‍ പിറന്നത്. ഇന്ത്യന്‍ സഖ്യത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. ബംഗളൂരു ഏകദിനത്തില്‍ രോഹിത്-ധവാന്‍ കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് രോഹിത്-കോഹ് ലി കൂട്ടുകെട്ട് മറികടക്കുകയായിരുന്നു. 4847 റണ്‍സാമ് രോഹിത്-ധവാന്‍ സഖ്യത്തിന്റെ കൂട്ടുകെട്ടില്‍ പിറന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com