'ഐ' എന്ന അക്ഷരം ഞങ്ങളുടെ ഡിക്ഷ്ണറിയില്‍ ഇല്ല;  ലോകകപ്പ് നേടാന്‍ എന്തും ചെയ്യുമെന്ന് രവി ശാസ്ത്രി  

എതിരാലികളുടെ അവസ്ഥയും മുന്‍തൂക്കവും കണക്കിലെടുക്കാതെ ലോകത്തെവിടെയും നല്ല കളി പുറത്തെടുക്കാന്‍ മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്നും ശാസ്ത്രി
'ഐ' എന്ന അക്ഷരം ഞങ്ങളുടെ ഡിക്ഷ്ണറിയില്‍ ഇല്ല;  ലോകകപ്പ് നേടാന്‍ എന്തും ചെയ്യുമെന്ന് രവി ശാസ്ത്രി  

ലോകകപ്പ് നേട്ടത്തോട് ഇന്ത്യന്‍ ടീം ഏറെ ആകൃഷ്ടരാണെന്നും ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ വരുന്ന ആറ് ഏകദിന മല്‍സരങ്ങളെ ട്വന്റി20 ലോകകപ്പിനായുള്ള ഒരുക്കമായാണ് കണക്കാക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വച്ചാണ് ട്വന്റി20 ലോകകപ്പ്. എതിരാലികളുടെ അവസ്ഥയും മുന്‍തൂക്കവും കണക്കിലെടുക്കാതെ ലോകത്തെവിടെയും നല്ല കളി പുറത്തെടുക്കാന്‍ മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 

"ലോകകപ്പ് മനസ്സില്‍ നിന്ന് വിട്ടുപോകാത്ത ഒരു വിചാരമാണ്. ആ ലക്ഷ്യം നേടിയെടുക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും", ന്യൂസിലന്‍ഡ് പര്യടനത്തിനായി ടീം ഇന്ത്യ പോകുന്നതിന് മുമ്പ് ശാസ്ത്രി പറഞ്ഞു. 'ഐ' എന്ന അക്ഷരം ഞങ്ങളുടെ ഡിക്ഷ്ണറിയില്‍ ഇല്ല. 'വീ' എന്നാണുള്ളത്. അതിനായാണ് ഈ ടീം നിലകൊള്ളുന്നത്. നേട്ടങ്ങളുണ്ടാകുമ്പാള്‍ അതിവിടെ പരസ്പരം ആഘോഷിക്കപ്പെടാറുണ്ട്. കാരണം അവസാനം ജയിക്കുന്നത് ടീമാണ്, ശാസ്ത്രി പറഞ്ഞു. 

ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ സീരിസ് ജയം ടീമിന്റെ ആത്മബലത്തിന്റെ ഉദ്ദാഹരണമാണെന്നും വാങ്കഡെയില്‍ പരാജയം നേരിട്ടശേഷം സമ്മര്‍ദ്ദത്തെ അതിജീവിച്ച് പുറത്തെടുത്ത കളി ഒരുപാട് അഭിനന്ദനമര്‍ഹിക്കുന്നെന്നും ശാസ്ത്രി പറഞ്ഞു. അത് ധൈര്യവും ധീരതയുമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ എല്‍ രാഹുലിനെ പോലൊരു കളിക്കാരനെ ടീമില്‍ കിട്ടിയതില്‍ ശാസ്ത്രി സന്തോഷമറിയിച്ചു. എന്നാല്‍ തോള്‍ എല്ലിനുണ്ടായ പരിക്കിനെതുടര്‍ന്ന് ന്യൂസിലന്‍ഡ് പര്യടനത്തിന് ടീമിനൊപ്പം ഇല്ലാത്ത ശിഖര്‍ ധവാന്റെ കാര്യത്തിലാണ് ശാസ്ത്രിയുടെ സങ്കടം. 'ഒരു കളി ജയിപ്പിക്കാന്‍ കഴിവുള്ള  മുതിര്‍ന്ന താരമാണ് ധവാന്‍. ടീമിലൊരാള്‍ക്ക് ഇത്തരത്തിലൊരു പരിക്കുണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും വിഷമമാണ്', ശാസ്ത്രി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com