ആ ആറ് വിക്കറ്റുകള്‍ ഇഞ്ച് പെര്‍ഫക്ട് യോര്‍ക്കറില്‍ നിന്ന്; ന്യൂസിലാന്‍ഡില്‍ നിന്ന് തുടങ്ങി ന്യൂസിലാന്‍ഡില്‍ എത്തി നില്‍ക്കുന്ന ഷമി

2018 ഒക്ടോബറിലാണ് മുഹമ്മദ് ഷമി ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരികെ എത്തുന്നത്
ആ ആറ് വിക്കറ്റുകള്‍ ഇഞ്ച് പെര്‍ഫക്ട് യോര്‍ക്കറില്‍ നിന്ന്; ന്യൂസിലാന്‍ഡില്‍ നിന്ന് തുടങ്ങി ന്യൂസിലാന്‍ഡില്‍ എത്തി നില്‍ക്കുന്ന ഷമി

2019 ലോകകപ്പിന് തൊട്ടുമുന്‍പ് വന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം. മുഹമ്മദ് ഷമിയുടെ മറ്റൊരു വേര്‍ഷ്യന്‍ ക്രിക്കറ്റ് ലോകം കണ്ട് തുടങ്ങിയത് ആ പരമ്പരയില്‍ നിന്നാണ്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യ വീണ്ടും കീവീസ് മണ്ണില്‍...ഈ ഒരു വര്‍ഷത്തിനിടയില്‍ ഒഴിച്ചുകൂടാനാവാത്ത ഇന്ത്യയുടെ ഘടകമായി കഴിഞ്ഞു ഷമി...

2018 ഒക്ടോബറിലാണ് മുഹമ്മദ് ഷമി ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരികെ എത്തുന്നത്. അന്ന് മുതലുള്ള 21 ഇന്നിങ്‌സില്‍ നിന്ന് മുഹമ്മദ് ഷമി വീഴ്ത്തിയത് 52 വിക്കറ്റ്. ശരാശരി 25ല്‍ താഴെയെന്നതും പ്രത്യേകത. വിക്കറ്റ് വീഴ്ത്തുന്നതിലെ സ്‌ട്രൈക്ക് റേറ്റ് 26. ഇക്കണോമി റേറ്റ് ആറില്‍ താഴെ...

നാല് നല്ല ഡെലിവറികള്‍ എറിഞ്ഞാല്‍ പിന്നെയുള്ള ഡെലിവറികള്‍ കൈവിട്ടു പോവുന്ന പതിവ് ന്യൂസിസലാന്‍ഡ് പര്യടനത്തോടെ ഷമി മാറ്റി. കൃത്യം ഒരു വര്‍ഷം മുന്‍പ് കീവീസ് പര്യടനത്തിന് തുടക്കം കുറിച്ച നേപ്പിയറിലാണ് മറ്റൊരു മുഹമ്മദ് ഷമിയെ ക്രിക്കറ്റ് ലോകം കണ്ട് തുടങ്ങിയത്. 4-2-13-2 എന്നായിരുന്നു അവിടെ ഷമിയുടെ ഓപ്പണിങ് സ്‌പെല്‍. 

മുഹമ്മദ് ഷമി നടത്തിയ പുറത്താക്കലുകളില്‍ 40 ശതമാനവും സ്റ്റംപ് ഇളക്കിയാണ്. അതില്‍ ആറ് പുറത്താക്കലുകള്‍ ഇഞ്ച് പെര്‍ഫക്ട് യോര്‍ക്കറുകളിലൂടേയും. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ ഏകദിനത്തില്‍ രണ്ടാം ഏകദിനം നടന്ന രാജ്‌കോട്ടില്‍ ബൂമ്ര, സെയ്‌നി ഷമി സഖ്യം 50 യോര്‍ക്കറുകളാണ് എറിഞ്ഞത്. ബംഗളൂരുവില്‍ അതിലും മികച്ച കളി തുടരുകയും ചെയ്തു. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പര അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് ബൂമ്രയുടെ അക്കൗണ്ടിലുള്ളത്. പക്ഷേ ഏഴ് വിക്കറ്റ് വീഴ്ത്താന്‍ ഷമിക്ക് വഴിയൊരുക്കിയത് ബൂമ്രയും കൂടി ചേര്‍ന്ന് തീര്‍ത്ത സമ്മര്‍ദമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com