പാസുകളിലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലുമെല്ലാം ആധിപത്യം, പക്ഷേ കളി തോറ്റു; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മലര്‍ത്തിയടിച്ച് ബേണ്‍ലിയും 

39ാം മിനിറ്റില്‍ ക്രിസ് വുഡിലൂടെ ലീഡ് എടുത്ത ബേണ്‍സി 56ാം മിനിറ്റില്‍ റോഡ്രിഗ്‌സിലൂടെ ജയം ഉറപ്പിച്ചു
പാസുകളിലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലുമെല്ലാം ആധിപത്യം, പക്ഷേ കളി തോറ്റു; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മലര്‍ത്തിയടിച്ച് ബേണ്‍ലിയും 

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വീണ്ടും തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്തത്. പ്രീമിയര്‍ ലീഗിലെ തങ്ങളുടെ കഴിഞ്ഞ നാല് കളിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മൂന്നാമത്തെ തോല്‍വിയാണ് ഇത്. 

39ാം മിനിറ്റില്‍ ക്രിസ് വുഡിലൂടെ ലീഡ് എടുത്ത ബേണ്‍സി 56ാം മിനിറ്റില്‍ റോഡ്രിഗ്‌സിലൂടെ ജയം ഉറപ്പിച്ചു. ഷോട്ടുകളിലും പന്ത് കൈവശം വയ്ക്കുന്നതിലും പാസ് കൃത്യതയിലുമെല്ലാം ആധിപത്യം പുലര്‍ത്തി നിന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പക്ഷേ ഗോള്‍ മാത്രം കണ്ടെത്താനായില്ല. 

24 ഷോട്ടുകളാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് വന്നത്. അതില്‍ ഏഴ് എണ്ണം ഷോര്‍ട്ട് ഓണ്‍ ടാര്‍ഗറ്റ്. ഈ സമയം ബേണ്‍ലിയില്‍ നിന്ന് വന്നത് 5 ഷോട്ട് മാത്രം. ടാര്‍ഗറ്റിലേക്ക് എത്തിയത് രണ്ടെണ്ണവും. കളിയിലെ പന്തടക്കത്തില്‍ 73 ശതമാനവും മുന്നിട്ട് നിന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. 

പാസുകളിലും പാസുകളിലെ കൃത്യതയിലുമെല്ലാം ബേണ്‍ലിയെ ബഹുദൂരം പിന്നിലാക്കിയെങ്കിലും കാര്യമുണ്ടായില്ല. എഫ് കപ്പ് നാലാം റൗണ്ടില്‍ ഞായറാഴ്ച ഇറങ്ങുമ്പോഴും തോല്‍വിയിലേക്ക് വീണാല്‍ കാര്യങ്ങള്‍ അവര്‍ക്ക് കൂടുതല്‍ വഷളാവും. 

പിന്നാലെ ലീഗ് കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് യുനൈറ്റഡിന്റെ മുന്‍പിലേക്ക് എത്തുന്നത്. 3-1ന് ആദ്യ പാദത്തില്‍ നേരിട്ട തോല്‍വിക്ക് ഇവിടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മറുപടി നല്‍കേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com