പൃഥ്വി ഷായെ ധവാന് പകരക്കാരനാക്കിയത് വിവാദത്തില്‍; കണക്കുകളില്‍ മുന്‍പില്‍ മായങ്കും ഗില്ലും 

പൃഥ്വി ഷായെ ധവാന് പകരക്കാരനാക്കിയത് വിവാദത്തില്‍; കണക്കുകളില്‍ മുന്‍പില്‍ മായങ്കും ഗില്ലും 

ലിസ്റ്റ് എ ക്രിക്കറ്റില്‍ പൃഥ്വി ഷായേക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയുള്ള രണ്ട് താരങ്ങളെ മറികടന്നുള്ള തീരുമാനം വിമര്‍ശന വിധേയമാവുന്നു

ശിഖര്‍ ധവാന് പരിക്കേറ്റതിന് പിന്നാലെ ഏകദിന ടീമിലേക്ക് പൃഥ്വി ഷായ്ക്ക് വിളിയെത്തിയത് വിവാദത്തില്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ മികവ് കാണിച്ചുകൊണ്ടിരിക്കുന്ന ശുഭ്മാന്‍ ഗില്ലിനേയും, മായങ്ക് അഗര്‍വാളിനേയും മറികടന്നാണ് പൃഥ്വിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. 

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ പൃഥ്വി ഷാ മികച്ച കളി പുറത്തെടുത്തതാണ് പൃഥ്വിയെ ശിഖര്‍ ധവാന്റെ പകരക്കാരനായി ഏകദിന ടീമിലേക്ക് വിളിക്കാന്‍ കാരണമെന്ന് സെലക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, ലിസ്റ്റ് എ ക്രിക്കറ്റില്‍ പൃഥ്വി ഷായേക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയുള്ള രണ്ട് താരങ്ങളെ മറികടന്നുള്ള തീരുമാനം വിമര്‍ശന വിധേയമാവുന്നു. 

54 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 2234 റണ്‍സാണ് ശുഭ്മാന്‍ ഗില്ലിന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി 47.53. നേടിയത് 11 അര്‍ധസെഞ്ചുറിയും 6 സെഞ്ചുറിയും. മായങ്ക് 81 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 3909 റണ്‍സ്. ബാറ്റിങ് ശരാശരി 50.11. സ്‌ട്രൈക്ക് റേറ്റ് 101.29. സെഞ്ചുറി 13, അര്‍ധസെഞ്ചുറി 15. 

27 ലിസ്റ്റ് എ ഇന്നിങ്‌സ് ആണ് ഇരുപതുകാരനായ പൃഥ്വി ഷായുടെ പേരിലുള്ളത്. നേടിയത് 44.25 എന്ന ബാറ്റിങ് ശരാശരിയില്‍ 1195 റണ്‍സ്. നാല് സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയുമാണ് പൃഥ്വിയുടെ അക്കൗണ്ടിലുള്ളത്. 

കഴിഞ്ഞ വര്‍ഷത്തെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനായില്ല. അന്ന് അവസരം നല്‍കാതെ വിട്ട താരത്തിന് അല്ലേ ഇന്ന് ആദ്യം അവസരം നല്‍കേണ്ടത് എന്ന ചോദ്യമാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com