'വീരുവിന്റെ തലമുടിയേക്കാള്‍ കൂടുതല്‍ പണം എന്റെ കയ്യിലുണ്ട്'; നാല് വര്‍ഷത്തിന് ശേഷം സെവാഗിന് അക്തറിന്റെ മറുപടി 

'ഞാന്‍ ഷുഐബ് അക്തറായി മാറാന്‍ 15 വര്‍ഷമെടുത്തു. എനിക്കുള്ള ആരാധക പിന്തുണയുടെ ആഴം അറിയില്ലെങ്കില്‍ മനസിലാക്കുക'
'വീരുവിന്റെ തലമുടിയേക്കാള്‍ കൂടുതല്‍ പണം എന്റെ കയ്യിലുണ്ട്'; നാല് വര്‍ഷത്തിന് ശേഷം സെവാഗിന് അക്തറിന്റെ മറുപടി 

മുംബൈ: ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിനെതിരെ പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. വീരുവിന്റെ തലയിലെ മുടിയേക്കാള്‍ കൂടുതല്‍ പണം തന്റെ കയ്യിലുണ്ടെന്നാണ് അക്തറിന്റെ വാക്കുകള്‍. 

ഞാന്‍ ഷുഐബ് അക്തറായി മാറാന്‍ 15 വര്‍ഷമെടുത്തു. എനിക്കുള്ള ആരാധക പിന്തുണയുടെ ആഴം അറിയില്ലെങ്കില്‍ മനസിലാക്കുക. ഇന്ത്യയിലും എനിക്ക് ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ നന്നായി കളിക്കാതിരുന്നതിന് ഞാന്‍ അവര്‍ക്കെതിരെ വിമര്‍ശനവുമായി എത്തി, അക്തര്‍ പറഞ്ഞു. 

ബിസിനസ് താത്പര്യങ്ങള്‍ മുന്‍പില്‍ വെച്ചാണ് അക്തര്‍ ഇന്ത്യന്‍ ക്രിക്കറ്റിനേയും താരങ്ങളേയും പ്രശംസ കൊണ്ട് മൂടുന്നത് എന്ന സെവാഗിന്റെ വാക്കുകള്‍ക്കാണ് അക്തര്‍ മറുപടി നല്‍കിയത്. സെവാഗിന്റെ ഭാഗത്ത് നിന്ന് ഈ പരാമര്‍ശം വരുന്നതാവട്ടെ 2016ലും. നാല് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ എന്തിനീ മറുപടി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

ആദ്യ ഏകദിനത്തില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ തിരിച്ചു വന്ന് പരമ്പര പിടിച്ചതിന് കോഹ് ലിയെ അക്തര്‍ അഭിനന്ദിച്ചു. കോഹ് ലി അസാധാരണ നായകനാണ് എന്നാണ് പരമ്പര ജയത്തിന്റെ ക്രഡിറ്റ് ഇന്ത്യന്‍ നായകന് നല്‍കി അക്തര്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com