സാനിയ മിര്‍സയ്ക്ക് കനത്ത തിരിച്ചടി, പരിക്ക് വില്ലനായി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കാതെ പിന്മാറ്റം

കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കോര്‍ട്ടിലേക്കുള്ള തിരിച്ചു വരവില്‍ ലക്ഷ്യം വെച്ച ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ തന്നെ സാനിയ മിര്‍സയ്ക്ക് തിരിച്ചടി
സാനിയ മിര്‍സയ്ക്ക് കനത്ത തിരിച്ചടി, പരിക്ക് വില്ലനായി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കാതെ പിന്മാറ്റം

മെല്‍ബണ്‍: കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കോര്‍ട്ടിലേക്കുള്ള തിരിച്ചു വരവില്‍ ലക്ഷ്യം വെച്ച ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ തന്നെ സാനിയ മിര്‍സയ്ക്ക് തിരിച്ചടി. കാല്‍വണ്ണയിലെ പരിക്കിനെ തുടര്‍ന്ന് സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി. 

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ 
ഉക്രെനിയന്‍ പങ്കാളി കിചെനോവിക്കിനൊപ്പം സാനിയ പോരിനിറങ്ങി. എന്നാല്‍, ചൈനീസ് സഖ്യത്തിനെതിരായ രണ്ടാം സെറ്റ് 0-1 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ സാനിയ പരിക്കിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ആദ്യ സെറ്റ് ചൈനീസ് സഖ്യം 2-6ന് സ്വന്തമാക്കി. 

ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം ചൂടിയതിന്റെ ആത്മവിശ്വാസത്തിലാണ് സാനിയയും കിചെനോവിക്കും ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് എത്തിയത്. ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ ഫൈനലില്‍ തന്നെ കാല്‍വണ്ണയിലെ മസിലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി സാനിയ പറഞ്ഞിരുന്നു. 

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ചൈനീസ് സഖ്യത്തിന് എതിരായ പോരിന് മുന്‍പ് നടത്തിയ പരിശീലനത്തില്‍ പരിക്ക് സാനിയയെ കൂടുതല്‍ വലച്ചു. ഒടുവില്‍ കോര്‍ട്ടില്‍ നിന്ന് നടന്ന് തിരികെ പോവാന്‍ പോലും സാനിയ പാടുപെടുന്ന അവസ്ഥയിലെത്തി. 

സാനിയയുടെ ബുദ്ധിമുട്ട് ആദ്യ സെറ്റില്‍ തന്നെ വ്യക്തമായിരുന്നു. സെര്‍വ് ചെയ്യാന്‍ പോലും സാനിയയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു. വോളികള്‍ നഷ്ടപ്പെടുത്തി കിചെനോക്കും മോശം കളിയാണ് പുറത്തെടുത്തത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മിക്‌സഡ് ഡബിള്‍സിലും നിന്നും സാനിയ പിന്മാറി. ഇതോടെ രോഹന്‍ ബൊപ്പണ്ണ കിചെനോക്കിനൊപ്പം കളിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com