ആദ്യ പോരില്‍ തന്നെ റണ്‍ ഒഴുകും; ഈഡന്‍ പാര്‍ക്ക് ബിഗ് ഹിറ്റര്‍മാരുടെ പറുദീസ, പന്തിനെ ഇന്നും തഴയും

ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ കെ എല്‍ രാഹുല്‍ തന്നെ വിക്കറ്റിന് പിന്നില്‍ വരുമെന്ന സൂചനയാണ് കോഹ് ലി നല്‍കിയത്
ആദ്യ പോരില്‍ തന്നെ റണ്‍ ഒഴുകും; ഈഡന്‍ പാര്‍ക്ക് ബിഗ് ഹിറ്റര്‍മാരുടെ പറുദീസ, പന്തിനെ ഇന്നും തഴയും

ഒക് ലാന്‍ഡ്: ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് തുടക്കം കുറിച്ചുള്ള ആദ്യ ട്വന്റി20 ഇന്ന്. ബാറ്റിങ് വിരുന്നോടെ പരമ്പരക്ക് തുടക്കം കുറിക്കാനുള്ള സാഹചര്യങ്ങളാണ് ഒക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത്. 

ടോസ് ജയിക്കുന്ന ടീം ഈഡന്‍ പാര്‍ക്കില്‍ ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ കെ എല്‍ രാഹുല്‍ തന്നെ വിക്കറ്റിന് പിന്നില്‍ വരുമെന്ന സൂചനയാണ് കോഹ് ലി നല്‍കിയത്. ലോകകപ്പ് മുന്‍പില്‍ കണ്ട് വളര്‍ത്തിക്കൊണ്ടു വരുന്ന പന്തിനെ ഈ സാഹചര്യത്തില്‍ മാറ്റി നിര്‍ത്തുന്നത് ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.

രാഹുല്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മനീഷ് പാണ്ഡേ ടീമില്‍ ഇടം കണ്ടെത്തും. സ്പിന്‍ നിരയില്‍ ചഹല്‍. ചഹലിനൊപ്പം രവീന്ദ്ര ജഡേജ. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ദുബെയ്ക്കാണ് പ്ലേയിങ് ഇലവനിലേക്കെത്താന്‍ സാധ്യത കൂടുതല്‍. 

റണ്‍ ഒഴുകുന്ന പിച്ചാണ് ഒക്ലാന്‍ഡിലേത്. 19 ട്വന്റി20 മത്സരങ്ങളാണ് ഈഡന്‍ പാര്‍ക്കില്‍ ഇതുവരെ നടന്നത്. പറന്നത് 288 സിക്‌സുകള്‍. ന്യൂസിലാന്‍ഡില്‍ ട്വന്റി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറന്ന ഗ്രൗണ്ടാണ് ഇത്. 14.73 ബോള്‍ പെര്‍ സിക്‌സ് എന്നതാണ് ഇവിടുത്തെ കൂറ്റനടികളുടെ കണക്ക്. 

135.43 ആണ് ഈഡന്‍ പാര്‍ക്കിലെ സ്‌ട്രൈക്ക് റേറ്റ്. 10ല്‍ അധികം ട്വന്റി20 മത്സരങ്ങള്‍ വേദിയായ ഗ്രൗണ്ടുകളിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണ് ഈഡന്‍ പാര്‍ക്കിലേത്. ന്യൂസിലാന്‍ഡ് മണ്ണില്‍ ആദ്യമായി ട്വന്റി20 കളിക്കുകയാണ് കോഹ് ലി. വിജയത്തില്‍ കുറഞ്ഞതൊന്നും കോഹ് ലി ഇവിടെ ലക്ഷ്യം വെക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com