ഇന്ത്യയുടെ ഭാവിയെ വീഴ്ത്തി കീവീസിന്റെ വരുംകാല സ്പീഡ് സ്റ്റാര്‍; പൃഥ്വിക്ക് പാടെ പിഴച്ചു

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ഏകദിനത്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പൃഥ്വി മടങ്ങി
ഇന്ത്യയുടെ ഭാവിയെ വീഴ്ത്തി കീവീസിന്റെ വരുംകാല സ്പീഡ് സ്റ്റാര്‍; പൃഥ്വിക്ക് പാടെ പിഴച്ചു

ക്രൈസ്റ്റ്ചര്‍ച്ച്‌: ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പൃഥ്വി ഷായുടെ പ്രകടനത്തിലേക്കായിരുന്നു ആരാധകരുടെ ശ്രദ്ധ. മായങ്ക് അഗര്‍വാളിനേയും, ശുഭ്മാന്‍ ഗില്ലിനേയും മറികടന്ന് ഇന്ത്യന്‍ ഏകദിന ടീമിലേക്ക് ഇടംപിടിച്ചെങ്കിലും നിരാശാജനകമായ കളിയാണ് പൃഥ്വിയില്‍ നിന്ന് വന്നത്. 

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ഏകദിനത്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പൃഥ്വി മടങ്ങി. കീവീസിന്റെ അടുത്ത സ്പീഡ് സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാമിസണ്‍ ആണ് പൃഥ്വിയുടെ കുറ്റി തെറിപ്പിച്ചത്. 

296 റണ്‍സ് ചെയ്ത് ചെയ്ത ഇറങ്ങിയതാണ് ഇന്ത്യ എ. എന്നാല്‍ ഇന്ത്യ എയുടെ ഇന്നിങ്‌സിലെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെ പ്രഹരമേറ്റു. ജാമീസണിന്റെ ലെങ്ത് ഡെലിവറിയി പിച്ച് ചെയ്തതിന് ശേഷം ലഭിച്ച സീം പൃഥ്വിയെ നിശ്പ്രഭനാക്കി. ഒപ്പം പൃഥ്വിയുടെ ഫൂട്ട് മൂവ്‌മെന്റ്‌സ് കൂടി പിഴച്ചതോടെ പൃഥ്വിയും ആരാധകരും നിരാശരായി. 

ന്യൂസിലാന്‍ഡ് ഇലവനെതിരെ ആദ്യ സന്നാഹ മത്സരത്തില്‍ 100 പന്തില്‍ നിന്ന് പൃഥ്വി 150 റണ്‍സ് അടിച്ചെടുത്തിരുന്നു. തിരിച്ചു വരവിന് ശേഷം പൃഥ്വിയില്‍ നിന്ന് ഇങ്ങനെ മോശം കളി വരുന്നത് ആദ്യമാണ്. മുംബൈയ്ക്ക് വേണ്ടിയും ഇന്ത്യ എയ്ക്ക് വേണ്ടിയും കളിച്ച കഴിഞ്ഞ 10 മത്സരങ്ങളില്‍ നിന്ന് 2 സെഞ്ചുറിയും, ഒരു ഇരട്ട ശതകവും, നാല് അര്‍ധ ശതകവുമാണ് പൃഥ്വി വാരിക്കൂട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com