ടോസ് ജയിച്ച് കോഹ്‌ലി തുടങ്ങി; ഓക്‌ലന്‍ഡില്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയച്ചു

വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്യും
ടോസ് ജയിച്ച് കോഹ്‌ലി തുടങ്ങി; ഓക്‌ലന്‍ഡില്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയച്ചു

ഓക്‌ലന്‍ഡ് ട്വന്റി20യില്‍ ടോസ് ഇന്ത്യയ്ക്ക്. ടോസ് ജയിച്ച കോഹ്ലി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. റണ്‍ ഒഴുകുന്ന പിച്ചാണ് ഒക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലേത്. ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ചെയ്‌സ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടില്ല. 

ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ റിഷഭ് പന്ത് ഇല്ലെന്നതാണ് പ്രത്യേകത. വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്യും. മനീഷ് പാണ്ഡേ ടീമില്‍ സ്ഥാനം കണ്ടെത്തിയ. ഓള്‍ റൗണ്ടര്‍മാരായി ശിവം ദുബെയും രവീന്ദ്ര ജഡേജയും. 

വാഷിങ്ണ്‍ സുന്ദര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയില്ല. ചഹല്‍ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തി. മുഹമ്മദ് ഷമി, ബൂമ്ര, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിലേക്ക് എത്തിയത്. ന്യൂസിലാന്‍ഡില്‍ കോഹ് ലി കളിക്കുന്ന ആദ്യ ട്വന്റി20 ആണിത്. പരിക്കിന്റെ പിടിയില്‍ വലയുന്ന കീവീസ് ടീമിലേക്ക് ഹാമിഷ് ബെന്നറ്റ് എത്തി. ബെന്നറ്റിന്റെ അരങ്ങേറ്റ ട്വന്റി20 മത്സരമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com