ഓവറില്‍ ഒരു ബൗണ്ടറി, കീവിസിനെ സമ്മര്‍ദത്തിലാക്കിയ വിധം വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍

'പാര്‍ട്ണര്‍ഷിപ്പ് നിലനിര്‍ത്തുകയാണ് ആ സമയം വേണ്ടിവന്നത്. ചെറിയ ഗ്രൗണ്ട്, 5 ഓവറില്‍ 50 റണ്‍സ് കണ്ടെത്താനായ ഗ്രൗണ്ട്'
ഓവറില്‍ ഒരു ബൗണ്ടറി, കീവിസിനെ സമ്മര്‍ദത്തിലാക്കിയ വിധം വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍

ഓക് ലന്‍ഡ്: രാഹുലും കോഹ് ലിയും മടങ്ങിയ ഘട്ടം. 200ന് മുകളില്‍ വിജയ ലക്ഷ്യം എന്ന് സമ്മര്‍ദ്ദം. ഗ്രൗണ്ടില്‍ നിന്ന് ആനുകൂല്യം ലഭിക്കുമെങ്കിലും അത് മുതലാക്കാന്‍ ശ്രേയസിനും മനീഷ് പാണ്ഡേയ്ക്കുമെല്ലാം സാധിക്കുമോ എന്ന സംശയം തോന്നിയ സമയം...എന്നാല്‍ വിശ്വസ്തമായ കരങ്ങളാണ് തന്റേതെന്ന് ശ്രേയസ് അവിടെ തെളിയിച്ചു.

മത്സരത്തിന് ശേഷം, ഓക് ലന്‍ഡില്‍ ജയത്തിലേക്കെത്താന്‍ സ്വീകരിച്ച തന്ത്രത്തെ കുറിച്ച് പറയുകയാണ് ശ്രേയസ്. പാര്‍ട്ണര്‍ഷിപ്പ് നിലനിര്‍ത്തുകയാണ് ആ സമയം വേണ്ടിവന്നത്. ചെറിയ ഗ്രൗണ്ട്, 5 ഓവറില്‍ 50 റണ്‍സ് കണ്ടെത്താനായ ഗ്രൗണ്ട്. അവിടെ ഒരു ഓവറില്‍ ഒരു ബൗണ്ടറിയെങ്കിലും കണ്ടെത്തണം എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. അത് ബൗളറെ സമ്മര്‍ദത്തിലാക്കും എന്ന് ഉറപ്പുണ്ടായി, കളിക്ക് ശേഷം ശ്രേയസ് പറഞ്ഞു. 

ഇന്ത്യയ്ക്ക് വേണ്ടി കളി ഫിനിഷ് ചെയ്യാനായത് സന്തോഷിപ്പിക്കുന്നു. അതിലും സന്തോഷമാണ് സിക്‌സ് അടിച്ച് ഫിനിഷ് ചെയ്തതില്‍. പിച്ചില്‍ നില്‍ക്കുമ്പോ കളി ഫിനിഷ് ചെയ്യണം എന്നതാണ് എന്റെ ചിന്ത. കളി ഫിനിഷ് ചെയ്ത് കോഹ് ലിയും രോഹിത്തും നല്‍കുന്ന പാഠങ്ങള്‍ മുന്‍പിലുണ്ടെന്നും ശ്രേയസ് പറഞ്ഞു. 

രാഹുല്‍, കോഹ് ലി, ദുബെ എന്നിവരെ അടുത്തടുത്ത് നഷ്ടമായി സമ്മര്‍ദത്തിലേക്ക് ഇന്ത്യ വീഴവെയാണ് ശ്രേയസ് ഉത്തരവാദിത്വം ഏറ്റെടുത്തത്. 29 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 58 റണ്‍സാണ് ശ്രേയസ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച് സ്‌കോര്‍ ചെയ്തത്. അതില്‍ 19ാം ഓവറില്‍ മാത്രം ശ്രേയസില്‍ നിന്ന് വന്നത് രണ്ട് സിക്‌സും ഒരു ഫോറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com