ആനുകൂല്യം രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക്, എന്നിട്ടും ബാറ്റിങ് തെരഞ്ഞെടുത്ത് വില്യംസണ്‍; വെടിക്കെട്ട് തുടങ്ങി ഗപ്റ്റില്‍ 

ആദ്യ ഓവറില്‍ ഷര്‍ദുല്‍ താക്കൂറിനെ രണ്ട് വട്ടം സിക്‌സ് പറത്തി മാര്‍ട്ടിന്‍ ഗപ്റ്റില്‍ കീവീസിന്റെ നയം വ്യക്തമാക്കുന്നു
ആനുകൂല്യം രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക്, എന്നിട്ടും ബാറ്റിങ് തെരഞ്ഞെടുത്ത് വില്യംസണ്‍; വെടിക്കെട്ട് തുടങ്ങി ഗപ്റ്റില്‍ 

ണ്ടാം ഏകദിനത്തില്‍ ടോസ് ന്യൂസിലാന്‍ഡിനൊപ്പം. ടോസ് നേടിയ കീവീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഓക് ലാന്‍ഡില്‍ നടന്ന ആദ്യ ട്വന്റി20യില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് ആനുകൂല്യം ലഭിച്ച സാഹചര്യം അവഗണിച്ചാണ് ന്യൂസിലാന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 

രണ്ടാമത് ഫീല്‍ഡ് ചെയ്യുന്ന ടീമിന് മഞ്ഞ് പ്രതിസന്ധി തീര്‍ക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യയ്ക്ക് മുന്‍പില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ചെയ്‌സ് ചെയ്യുന്ന ഇന്ത്യയെ പ്രതിരോധിക്കുകയാണ് വില്യംസണ്‍ ലക്ഷ്യം വെക്കുന്നത്. 

ആദ്യ ഓവറില്‍ ഷര്‍ദുല്‍ താക്കൂറിനെ രണ്ട് വട്ടം സിക്‌സ് പറത്തി മാര്‍ട്ടിന്‍ ഗപ്റ്റില്‍ കീവീസിന്റെ നയം വ്യക്തമാക്കുന്നു. ആദ്യ ട്വന്റി20 കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശര്‍ദുല്‍ താക്കൂറിന് പകരം സെയ്‌നിയെ ഇറക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ട്വന്റി20യില്‍ ആദ്യ ഓവര്‍ തന്നെ കോഹ് ലി ശര്‍ദുലിന്റെ കൈകളിലേക്ക് പന്ത് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com