ആരുടെ മേലും പഴിചാരാന്‍ പന്തിനാവില്ല, വിമര്‍ശനങ്ങള്‍ തെറ്റെന്ന് പന്ത് തെളിയിക്കട്ടേ; വിക്കറ്റ് കീപ്പര്‍ മാറ്റത്തില്‍ കപില്‍ ദേവ്‌

റണ്‍സ് കണ്ടെത്തി മറ്റുള്ളവരെല്ലാം തെറ്റെന്ന് തെളിയിക്കുക എന്നതാണ് ഇനി പന്തിന് മുന്‍പിലുള്ള വഴി
ആരുടെ മേലും പഴിചാരാന്‍ പന്തിനാവില്ല, വിമര്‍ശനങ്ങള്‍ തെറ്റെന്ന് പന്ത് തെളിയിക്കട്ടേ; വിക്കറ്റ് കീപ്പര്‍ മാറ്റത്തില്‍ കപില്‍ ദേവ്‌

ചെന്നൈ: തന്നെ വിമര്‍ശിക്കുന്നവര്‍ തെറ്റാണെന്ന് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വം റിഷഭ് പന്തിന് തന്നെയാണെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. കഴിവുള്ള താരമാണ് പന്ത്. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളില്‍ മറ്റാരുടെ മേലും കുറ്റം ചുമത്താന്‍ പന്തിനാവില്ലെന്ന് കപില്‍ ദേവ് ചൂണ്ടിക്കാട്ടി. 

സ്വന്തം കരിയര്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം പന്തിനാണ്. റണ്‍സ് കണ്ടെത്തി മറ്റുള്ളവരെല്ലാം തെറ്റെന്ന് തെളിയിക്കുക എന്നതാണ് ഇനി പന്തിന് മുന്‍പിലുള്ള വഴി. നിങ്ങള്‍ കഴിവുള്ള താരമാനവുമ്പോള്‍, മറ്റുള്ളവര്‍ തെറ്റാണെന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ ജോലിയാണെന്നും കപില്‍ ദേവ് പറഞ്ഞു. 

സ്വന്തം സ്ഥാനം സുരക്ഷിതമാക്കേണ്ടത് കളിക്കാരാണ്. ഒഴിവാക്കാനോ, വിശ്രമം അനുവദിക്കാനോ സെലക്ടര്‍മാരെ അനുവദിക്കാതിരിക്കുകയാണ് കളിക്കാര്‍ ചെയ്യേണ്ടത്. രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയത് ടീം മാനേജ്‌മെന്റിന്റെ നീക്കമാണ്. ആരാണ് ഓപ്പണ്‍ ചെയ്യേണ്ടത്, ആരാണ് മൂന്നാമത് ഇറങ്ങേണ്ടത് എന്നെല്ലാം തീരുമാനിക്കേണ്ടത് ടീമാണെന്നും കപില്‍ ദേവ് പറഞ്ഞു. 

ഇന്ത്യന്‍ ബൗളര്‍മാര്‍ തുടരെ പരിക്കിന്റെ പിടിയിലേക്ക് വീഴുന്നതിനെ കുറിച്ചും കപില്‍ ദേവ് പ്രതികരിച്ചു. വര്‍ഷത്തില്‍ 10 മാസവും കളിച്ചാല്‍ പരിക്കിലേക്ക് നിങ്ങള്‍ വീഴുമെന്ന് കപില്‍ദേവ് അഭിപ്രായപ്പെട്ടു. ഫാസ്റ്റ് ബൗളര്‍മാരില്‍ ശ്രദ്ധ കൊടുക്കണം. മറ്റ് രാജ്യങ്ങളുടേതിനേക്കാള്‍ ഇന്ത്യയിലെ സാഹചര്യങ്ങളും കാലാവസ്ഥയുമാണ് കൂടുതല്‍ വെല്ലുവിളിയാവുന്നത്. ടീം മാനേജ്‌മെന്റ് അവരുടെ കാര്യങ്ങള്‍ ശ്രദ്ധ കൊടുക്കണമെന്നും കപില്‍ ദേവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com