എന്റെ പ്രചോദനം ക്രിസ്റ്റിയാനോ, മെസിയുടെ പാത പിന്തുടരില്ലെന്ന് തുറന്നടിച്ച് എംബാപ്പെ

മൊണാക്കോയില്‍ നിന്ന് പിഎസ്ജിയിലേക്കുള്ള തന്റെ മാറ്റം തന്നെ മെസിയുടെ പാദ താന്‍ പിന്തുടരില്ല എന്നതിന്റെ തെളിവാണെന്ന് എംബാപ്പെ
എന്റെ പ്രചോദനം ക്രിസ്റ്റിയാനോ, മെസിയുടെ പാത പിന്തുടരില്ലെന്ന് തുറന്നടിച്ച് എംബാപ്പെ

താന്‍ മാതൃകയാക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആണെന്ന് പിഎസ്ജി സൂപ്പര്‍ താരം എംബാപ്പെ. ബാഴ്‌സലോണയില്‍ നിന്ന് മെസി സ്വന്തമാക്കിയ നേട്ടങ്ങളുടെ പകര്‍പ്പായിരിക്കില്ല തന്റെ കരിയറിലുണ്ടാവുക എന്ന് എംബാപ്പെ വ്യക്തമാക്കുന്നു. 

മൊണാക്കോയില്‍ നിന്ന് പിഎസ്ജിയിലേക്കുള്ള തന്റെ മാറ്റം തന്നെ മെസിയുടെ പാദ താന്‍ പിന്തുടരില്ല എന്നതിന്റെ തെളിവാണെന്ന് എംബാപ്പെ പറഞ്ഞു. മെസിയുടേതിന് സമാനമായ കരിയറിന് രൂപം കൊടുക്കാനുള്ള സമയം കടന്നു പോയി. ആ പാദ പിന്തുടരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ഞാന്‍ മൊണാക്കോയില്‍ തന്നെ തുടരുമായിരുന്നു. മെസിയില്‍ നിന്നും ഒന്നുമെടുക്കാത്ത ഞാന്‍ ഇപ്പോള്‍ ക്രിസ്റ്റിയാനോയുടെ കരിയറില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊള്ളുന്നത്, എംബാപ്പെ പറഞ്ഞു. 

ഫ്രഞ്ച് പൗരനാണെങ്കില്‍, സിദാനെ മാതൃകയാക്കി വെച്ചായിരിക്കും നിങ്ങള്‍ വളര്‍ന്നിരിക്കുക. സിദാന്‍ കഴിഞ്ഞാല്‍ അത് ക്രിസ്റ്റ്യാനോയാണ്, ക്ലബ് ലെവലിലും, നാഷണല്‍ ലെവലിലും ക്രിസ്റ്റ്യാനോയ്‌ക്കെതിരെ കളിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു. 

കക്ക, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ, പെലെ എന്നീ കളിക്കാരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം ചാമ്പ്യന്‍സ് ലീഗില്‍ യുവന്റ്‌സിന് മുന്‍തൂക്കം നേടിക്കൊടുക്കുന്നതായും എംബാപ്പെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com