സ്മിത്തിന്റെ ഡുപ്ലിക്കേറ്റ് അക്കൗണ്ട് കാണണ്ടേ? ലാബുഷെയ്ന്‍-സ്മിത്ത് സൗഹൃദത്തെ ട്രോളി ഐസിസി

സ്റ്റീവ് സ്മിത്തിന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകള്‍ എടുത്താണ് ഐസിസിയുടെ വരവ്
സ്മിത്തിന്റെ ഡുപ്ലിക്കേറ്റ് അക്കൗണ്ട് കാണണ്ടേ? ലാബുഷെയ്ന്‍-സ്മിത്ത് സൗഹൃദത്തെ ട്രോളി ഐസിസി

സിഡ്‌നി: ഉറ്റ ചങ്കാതിമാരാണ് സ്റ്റീവ് സ്മിത്തും ലാബുഷെയ്‌നും. ഏകദിനത്തിലും ടെസ്റ്റിലും മൂന്നും നാലും സ്ഥാനങ്ങളിലെ ഇവരുടെ കൂട്ടുകെട്ട് ഓസ്‌ട്രേലിയക്ക് കരുത്ത് നല്‍കി കഴിഞ്ഞു. ഇരുവരേയും ഇപ്പോള്‍ ട്രോളി എത്തുകയാണ് ഐസിസി. 

സ്റ്റീവ് സ്മിത്തിന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകള്‍ എടുത്താണ് ഐസിസിയുടെ വരവ്. ലിങ്ക്ഡിന്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലെല്ലാം സ്മിത്തിന്റെ ഫോട്ടോ. സ്മിത്തിന്റെ ഡുപ്ലിക്കേറ്റ് അക്കൗണ്ട് എന്ന് പറഞ്ഞ് കാണിച്ചിരിക്കുന്നതില്‍ ലാബുഷെയ്‌നിന്റെ ഫോട്ടോ. 

ഇരുവരും ഉറങ്ങുമ്പോള്‍ മാത്രമാണ് അകന്നിരിക്കുന്നത് എന്ന് ഓസീസ് ഏകദിന നായകന്‍ ഫിഞ്ച് പറഞ്ഞിരുന്നു. നഷ്ടപ്പെട്ടുപോയ സഹോദരന്‍ എന്ന പോലെയാണ് സ്മിത്ത് ലാബുഷെയ്‌നെ കാണുന്നതെന്നും, ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ഫിഞ്ച് പറഞ്ഞിരുന്നു. 

ഓസ്‌ട്രേലിയന്‍ ഹോം സമ്മര്‍ സീസണില്‍ ടെസ്റ്റില്‍ റണ്‍ വാരിക്കൂട്ടി സ്മിത്തിന്റെ പിന്‍ഗാമി എന്ന പേര് സ്വന്തമാക്കിയിരുന്നു ലാബുഷെയ്ന്‍. ടെസ്റ്റിലെ മികവിന് പിന്നാലെ ഏകദിന ടീമിലേക്കും വിളിയെത്തിയ ലാബുഷെയ്ന്‍ ഇന്ത്യക്കെതിരെ സ്മിത്തിനൊപ്പം ചേര്‍ന്ന് നിര്‍ണായക കൂട്ടുകെട്ടുകളും തീര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com