ആ സീറ്റില്‍ ഞങ്ങളാരും ഇരിക്കാറില്ല, ധോനിയെ മിസ് ചെയ്യുന്നതായി ചഹല്‍ 

ഇവിടെയായിരുന്നു ധോനി ഇരിക്കാറുണ്ടായിരുന്നത്. ഏറ്റവും പിറകിലെ ജനാലക്കരികിലെ സീറ്റ്
ആ സീറ്റില്‍ ഞങ്ങളാരും ഇരിക്കാറില്ല, ധോനിയെ മിസ് ചെയ്യുന്നതായി ചഹല്‍ 

ധോനിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉത്തരമില്ലാതെ തുടരുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ധോനിയുടെ അഭാവത്തില്‍ വേദനിച്ചിരിക്കുന്ന ആരാധകരുടെ മുന്‍പിലേക്കാണ് ചഹല്‍ ഇപ്പോള്‍ എത്തുന്നത്. ധോനിക്കായി ടീം ഇപ്പോഴും ആ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് ചഹല്‍ പറയുന്നത്. 

ചഹല്‍ ടീവിയിലാണ് ആരാധകരുടെ ഹൃദയം തൊടുന്ന വാക്കുകളുമായി ചഹല്‍ എത്തിയത്. ഓക് ലാന്‍ഡില്‍ നിന്ന് ഹാമില്‍ട്ടണിലേക്കുള്ള ടീമിന്റെ ബസ് യാത്ര. ടീം അംഗങ്ങളില്‍ ചിലരുമായി സംസാരിച്ചതിന് ശേഷം ചഹല്‍ ഒരു സീറ്റിലേക്ക് എത്തി. ഇവിടെയായിരുന്നു ധോനി ഇരിക്കാറുണ്ടായിരുന്നത്. ഏറ്റവും പിറകിലെ ജനാലക്കരികിലെ സീറ്റ്. ഈ സീറ്റിലിപ്പോള്‍ ആരും ഇരിക്കില്ല. ഞങ്ങള്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു...ചഹല്‍ പറഞ്ഞു. 

ഐപിഎല്ലിലാവും ധോനി ഇന്ത്യ കളിക്കാനിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ് ടീമിനൊപ്പം ധോനി പരിശീലനം തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് എത്തുമ്പോള്‍ ബുധനാഴ്ചയാണ് മൂന്നാം ട്വന്റി20. ജയം പിടിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com