ധോനിയുടെ റണ്‍വേട്ട മറികടക്കാന്‍ വേണ്ടത് 25 റണ്‍സ് മാത്രം; മറ്റൊരു സൂപ്പര്‍ റെക്കോര്‍ഡ് കോഹ് ലിക്ക് മുന്‍പില്‍

ധോനിക്ക് മുന്‍പിലുള്ളത് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍(1148 റണ്‍സ്), ഡുപ്ലസിസ്(1273 റണ്‍സ്) എന്നിവരാണ്
ധോനിയുടെ റണ്‍വേട്ട മറികടക്കാന്‍ വേണ്ടത് 25 റണ്‍സ് മാത്രം; മറ്റൊരു സൂപ്പര്‍ റെക്കോര്‍ഡ് കോഹ് ലിക്ക് മുന്‍പില്‍

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി20ക്കായി ഇറങ്ങുമ്പോള്‍ പരമ്പര ജയം മാത്രമല്ല ഇന്ത്യന്‍ നായകന്റെ മുന്‍പിലുള്ളത്. റെക്കോര്‍ഡുകളില്‍ ഒന്നുകൂടി മൂന്നാം ട്വന്റി20യില്‍ കോഹ് ലിക്ക് മുന്‍പിലേക്കെത്തുന്നു. ധോനിയെയാണ് കോഹ് ലി വെട്ടിക്കുന്നത്. 

ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകന്‍ എന്ന റെക്കോര്‍ഡ് ആണ് ധോനിയെ മറികടന്ന് കോഹ് ലി തന്റെ പേരിലേക്ക് ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. അതിനായി കോഹ് ലിക്ക് ഇനി വേണ്ടത് 25 റണ്‍സ് മാത്രം. 

ട്വന്റി20യില്‍ നായകനായി നിന്ന് 1,112 റണ്‍സാണ് ധോനി നേടിയത്. ധോനിക്ക് മുന്‍പിലുള്ളത് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍(1148 റണ്‍സ്), ഡുപ്ലസിസ്(1273 റണ്‍സ്) എന്നിവരാണ്. ഇവിടേയും തീര്‍ന്നില്ല. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ ശതകങ്ങള്‍ പിന്നിട്ട നായകന്‍ എന്ന നേട്ടത്തിലേക്കെത്താന്‍ ഒരു അര്‍ധശതകം മാത്രമാണ് കോഹ് ലിക്ക് വേണ്ടത്. 

നിലവില്‍ എട്ട് അര്‍ധശതകങ്ങളോടെ വില്യംസണ്‍, ഡുപ്ലസിസ് എന്നിവര്‍ക്കൊപ്പം നില്‍ക്കുകയാണ് കോഹ് ലി. മൂന്നാം ട്വന്റി20യില്‍ ഇറങ്ങുമ്പോള്‍ വില്യംസണും അര്‍ധശതകം പിന്നിട്ടാല്‍ കോഹ് ലിക്ക് റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനാവില്ല. ബുധനാഴ്ച ഹാമില്‍ട്ടണിലാണ് മൂന്നാം ട്വന്റി20. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com