കോഹ്‌ലിയുടെ തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം, ഓപ്പണറായി 10,000 റണ്‍സ്; ഹാമില്‍ട്ടണില്‍ നേട്ടം കൊയ്ത് രോഹിത് 

കോഹ്‌ലിയുടെ തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം, ഓപ്പണറായി 10,000 റണ്‍സ്; ഹാമില്‍ട്ടണില്‍ നേട്ടം കൊയ്ത് രോഹിത് 

23 പന്തില്‍ നിന്ന് ഹാമില്‍ട്ടണില്‍ അര്‍ധ ശതകം കണ്ടെത്തിയതോടെ രോഹിത് ട്വന്റി20യിലെ അര്‍ധ ശതകങ്ങളുടെ കണക്ക് 24ലേക്ക് എത്തിച്ചു

ഹാമില്‍ട്ടണിലെ തകര്‍പ്പന്‍ കളിയോടെ റെക്കോര്‍ഡുകളില്‍ പലതും പിന്നിട്ട് രോഹിത് ശര്‍മ. ട്വന്റി20യിലെ അര്‍ധശതകങ്ങളുടെ എണ്ണത്തില്‍ കോഹ്‌ലിക്കൊപ്പം എത്തിയതിനൊപ്പം, രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറുടെ റോളില്‍ 10000 റണ്‍സും രോഹിത് പിന്നിട്ടു. 

23 പന്തില്‍ നിന്ന് ഹാമില്‍ട്ടണില്‍ അര്‍ധ ശതകം കണ്ടെത്തിയതോടെ രോഹിത് ട്വന്റി20യിലെ അര്‍ധ ശതകങ്ങളുടെ കണക്ക് 24ലേക്ക് എത്തിച്ചു. കോഹ്‌ലിയാണ് 24 അര്‍ധശതകങ്ങളോടെ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. ഹാമില്‍ട്ടണില്‍ തന്നെ കോഹ്‌ലിക്ക് മുന്‍പില്‍ അര്‍ധശതകത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ നായകന്‍ 38 റണ്‍സില്‍ നില്‍ക്കെ പുറത്തായി. 

രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറായി നിന്ന് 10000 റണ്‍സ് വാരിക്കൂട്ടിയ നാലാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറുമായി ഹാമില്‍ട്ടണില്‍ രോഹിത്. രോഹിത്തിന് മുന്‍പ് വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് ഈ നേട്ടത്തിലേക്കെത്തിയത്. 

ട്വന്റി20 ക്രിക്കറ്റില്‍ ഇത് മൂന്നാം തവണയാണ് രോഹിത് 23 പന്തില്‍ നിന്ന് അര്‍ധ ശതകത്തിലേക്ക് എത്തുന്നത്. 2016ല്‍ വിന്‍ഡിസിനെതിരെ 22 പന്തില്‍ അര്‍ധശതകം പിന്നിട്ടതാണ് രോഹിത്തിന്റെ കരിയറിലെ വേഗമേറിയ ട്വന്റി20 അര്‍ധശതകം. 2019ല്‍ രാജ്‌കോട്ടില്‍ ബംഗ്ലാദേശിനെതിരേയും, അതേ വര്‍ഷം തന്നെ വിന്‍ഡിസിനെതിരെ മുംബൈയിലും രോഹിത് 23 പന്തില്‍ നിന്ന് അര്‍ധശതകം പിന്നിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com