'ഷമ്മി ഹീറോയാടാ ഹീറോ...!' സഞ്ജുവിനെ കെട്ടിപ്പിടിച്ച് മുഹമ്മദ് ഷമിയും ആ ഡയലോ​ഗ് പറഞ്ഞു (വീഡിയോ)

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തിൽ രോഹിത് ശർമയ്ക്കൊപ്പം നിർണായകമായിരുന്നു പേസ് ബൗളർ മുഹമ്മദ് ഷമിയുടെ പ്രകടനവും
'ഷമ്മി ഹീറോയാടാ ഹീറോ...!' സഞ്ജുവിനെ കെട്ടിപ്പിടിച്ച് മുഹമ്മദ് ഷമിയും ആ ഡയലോ​ഗ് പറഞ്ഞു (വീഡിയോ)

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തിൽ രോഹിത് ശർമയ്ക്കൊപ്പം നിർണായകമായിരുന്നു പേസ് ബൗളർ മുഹമ്മദ് ഷമിയുടെ പ്രകടനവും. ഷമി എറിഞ്ഞ അവസാന ഓവറാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീട്ടിയതും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചതും. 

ഇതിന് പിന്നാലെ ഷമിയുടെ രസകരമായ ഒരു വീഡിയോ പങ്കു വച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീമിലെ മലയാളി താരം സഞ്ജു സാംസണ്‍. തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലാണ്‌ സഞ്ജു വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രം പറയുന്ന സംഭാഷണം മുഹമ്മദ് ഷമിയെകൊണ്ട് പറയിപ്പിച്ചാണ് സഞ്ജു വീഡിയോ പോസ്റ്റ് ചെയ്തത്. 

ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെയിലാണ് ഷമി കുമ്പളങ്ങി നൈറ്റ്‌സിലെ ഡയലോഗ് പറയുന്നത്. ഒരു ഷോട്ട് അടിച്ച ശേഷം സിനിമയില്‍ പറയുന്നതു പോലെ 'ഷമ്മി ഹീറോയാടാ ഹീറോ...!' എന്നാണ് ഷമി വീഡിയോയില്‍ പറയുന്നത്. ശേഷം സഞ്ജുവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. പരമ്പര വിജയത്തില്‍ ഇന്ത്യന്‍ ടീമിനേയും ഷമിയേയും അഭിനന്ദിച്ചാണ് സഞ്ജു ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com