എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായി ഡിവില്ലിയേഴ്‌സ്; നായകന്‍ പ്രിയപ്പെട്ട കോഹ്‌ലിയല്ല

വീരേന്ദര്‍ സെവാഗിനേയും രോഹിത് ശര്‍മയേയുമാണ് ഡിവില്ലിയേഴ്‌സ് ഇവിടെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തത്
എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായി ഡിവില്ലിയേഴ്‌സ്; നായകന്‍ പ്രിയപ്പെട്ട കോഹ്‌ലിയല്ല

ക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായി എ ബി ഡിവില്ലിയേഴ്‌സ്. ധോനിയെയാണ് ഇവിടെ ഡിവില്ലിയേഴ്‌സ് നായകനായി തെരഞ്ഞെടുക്കുന്നത്. ഡിവില്ലിയേഴ്‌സും പ്ലേയിങ് ഇലവനിലുണ്ട്. 

വീരേന്ദര്‍ സെവാഗിനേയും രോഹിത് ശര്‍മയേയുമാണ് ഡിവില്ലിയേഴ്‌സ് ഇവിടെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തത്. മൂന്നാം സ്ഥാനത്തും നാലാമതും കോഹ് ലിയും ഡിവില്ലിയേഴ്‌സും. അഞ്ചാമത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ്. 

നാലാം സ്ഥാനത്ത് താന്‍ അല്ലെങ്കില്‍ സ്മിത്ത്, വില്യംസണ്‍ എന്നിവരുടെ പേരും ഡിവില്ലിയേഴ്‌സ് വെക്കുന്നുണ്ട്. ആറാമത് ധോനി വരുന്നു. ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ. എട്ടാമത് റാഷിദ് ഖാന്‍. പേസര്‍മാരായി ബൂമ്രയും റബാഡയുംയ 

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കളിച്ചാണ് ഡിവില്ലിയേഴ്‌സിന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. പിന്നാലെ ആര്‍സിബിയിലേക്ക് എത്തിയ ഡിവില്ലിയേഴ്‌സ് കോഹ് ലിക്കൊപ്പം ചേര്‍ന്ന് ഐപിഎല്ലിലെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്ന് സൃഷ്ടിച്ചു. 

ഡിവില്ലിയേഴ്‌സിന്റെ ഐപിഎല്‍ ഇലവന്‍: ധോനി(ക്യാപ്റ്റന്‍), സെവാഗ്, രോഹിത് ശര്‍മ, കോഹ് ലി, ഡിവില്ലിയേഴ്‌സ്, സ്‌റ്റോക്ക്‌സ്, രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, റബാഡ, ബൂമ്ര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com