ബാഴ്‌സക്ക് രക്ഷയില്ല, അത്‌ലറ്റിക്കോ മാഡ്രിഡും സമനിലയില്‍ കുരുക്കി; 700 തികച്ചിട്ടും മെസിക്ക് നിരാശ

32 കളിയില്‍ നിന്ന് 71 പോയിന്റാണ് റയലിനുള്ളത്. ബാഴ്‌സക്ക് 33 കളിയില്‍ നിന്ന് 70 പോയിന്റും
ബാഴ്‌സക്ക് രക്ഷയില്ല, അത്‌ലറ്റിക്കോ മാഡ്രിഡും സമനിലയില്‍ കുരുക്കി; 700 തികച്ചിട്ടും മെസിക്ക് നിരാശ

ബാഴ്‌സലോണ: ലാ ലീഗയില്‍ ബാഴ്‌സക്ക് തുടരെ രണ്ടാം സമനില. സെല്‍റ്റ വിഗോക്കെതിരെ 2-2ന് സമനിലയില്‍ കുരുങ്ങിയതിന് പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡും അതേ സ്‌കോറില്‍ ബാഴ്‌സയോട് സമനില പിടിച്ചു. 

ഇതോടെ പോയിന്റ് ടേബിളില്‍ റയല്‍ ഒന്നാമതായി തന്നെ തുടരും. 32 കളിയില്‍ നിന്ന് 71 പോയിന്റാണ് റയലിനുള്ളത്. ബാഴ്‌സക്ക് 33 കളിയില്‍ നിന്ന് 70 പോയിന്റും. തിങ്കളാഴ്ച വില്ലാറയലിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. 

ഗെറ്റാഫെക്കെതിരെയാണ് റയലിന്റെ അടുത്ത കളി. ഇത് വെള്ളിയാഴ്ചയും. ഇവിടെ ജയം പിടിക്കാന്‍ റയലിനായാല്‍ ബാഴ്‌സയുമായുള്ള ലീഡ് റയലിന് ഉയര്‍ത്താം. ന്യൂകാമ്പില്‍ രണ്ട് പെനാല്‍റ്റികളിലൂടെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സയെ സമനിലയില്‍ കുരുക്കിയത്. 

11ാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ ഡീഗോ കോസ്റ്റയുടെ സെല്‍ഫ് ഗോള്‍ വന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ തോല്‍വിയിലേക്ക് മെസിയും കൂട്ടരും വീഴുമായിരുന്നു. മെസിയുടെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഡിഗോ കോസ്റ്റ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നത്. 

19ാം മിനിറ്റിലും 62ാം മിനിറ്റിലും പെനാല്‍റ്റിയിലൂടെ ഗോള്‍ വല കുലുക്കി സൗള്‍ നിഗുയസാണ് ബാഴ്‌സയില്‍ നിന്ന് കളി തട്ടിയകറ്റിയത്. 50ാം മിനിറ്റില്‍ പനേങ്ക പെനാല്‍റ്റിയിലൂടെ മെസി ഗോള്‍ വല കുലുക്കി 700 കരിയര്‍ ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് എത്തി. എന്നാല്‍ സമനില കുരുക്കില്‍ നിന്ന് പുറത്തു കടക്കാന്‍ ബാഴ്‌സയെ രക്ഷിക്കാന്‍ മെസിക്കുമായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com