മനസ് വെച്ചാല്‍ എന്തും സാധ്യമാവും എന്ന വിശ്വാസം നല്‍കിയ ടെസ്റ്റ്, തോറ്റെങ്കിലും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് കോഹ്‌ലി

364 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ കോഹ്‌ലിയുടെ 141 റണ്‍സിനും ജയിപ്പിക്കാനായില്ല. 48 റണ്‍സിനാണ് ഇന്ത്യ അവിടെ തോറ്റത്
മനസ് വെച്ചാല്‍ എന്തും സാധ്യമാവും എന്ന വിശ്വാസം നല്‍കിയ ടെസ്റ്റ്, തോറ്റെങ്കിലും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: മനസ് വെച്ചാല്‍ എന്തും സാധ്യമാവും എന്ന വിശ്വാസം നല്‍കിയ ടെസ്റ്റാണ് അഡ്‌ലെയ്ഡിലേത് എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടെസ്റ്റ് ടീം എന്ന നിലയില്‍ മുന്നോട്ടുള്ള യാത്രയിലെ വലിയ നാഴിക കല്ലായിരുന്നു ആ കളിയെന്ന് കോഹ് ലി പറഞ്ഞു. 

കളിയുടെ ആവേശത്തിന് ഒപ്പം ഇരു ടീമിലെ കളിക്കാരും വികാരങ്ങളടക്കാന്‍ പ്രയാസപ്പെട്ട മത്സരമായിരുന്നു അഡ്‌ലെയ്ഡിലേത്. നമ്മള്‍ നേരിയ തോല്‍വി വഴങ്ങി. എന്നാല്‍ ഇരു ടീമും അതിര്‍ വരമ്പുകള്‍ ലംഘിച്ചില്ല. ആ മത്സരം നല്‍കിയത് വലിയൊരു പാഠമാണ്. മനസ് വെച്ചാല്‍ എന്തും സാധ്യമാവും എന്ന തിരിച്ചറിവ് നല്‍കിയതാണ് അഡ്‌ലെയ്ഡ് ടെസ്റ്റ്. 

ട്വിറ്ററിലായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. ജയത്തിനായി സാധ്യതകളൊന്നും മുന്‍പിലില്ലാതിരുന്നിട്ടും ജയത്തിനായി പരമാവധി ശ്രമിച്ചു. എല്ലാവരും അവരവരുടേതായ സംഭാവനകള്‍ നല്‍കി. ഇന്ത്യന്‍ ടെസ്റ്റ് ടീം എന്ന നിലയില്‍ വലിയ നാഴിക കല്ലായിരുന്നു ആ മത്സരം, കോഹ് ലി ട്വിറ്ററില്‍ കുറിച്ചു. ചെയ്യാന്‍ ആദ്യം പ്രയസം തോന്നുകയും, എന്നാല്‍ പിന്നാലെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും എന്ന വിശ്വാസം നല്‍കി...

2014ലെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കോഹ് ലി സെഞ്ചുറി നേടി. എന്നാല്‍ 364 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ കോഹ്‌ലിയുടെ 141 റണ്‍സിനും ജയിപ്പിക്കാനായില്ല. 48 റണ്‍സിനാണ് ഇന്ത്യ അവിടെ തോറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com