വൈവിധ്യത്തിന്റെ നാടല്ലേ ഇന്ത്യ, എന്നിട്ട് എന്തിനാണ് ഫെയര്‍ ആന്‍ഡ് ലവ്‌ലി? അതും വര്‍ണ വെറിയെന്ന് ഡാരന്‍ സമി 

ഐപിഎല്ലില്‍ താന്‍ വംശിയ വിവേചനം നേരിട്ടു എന്ന ആരോപണവുമായി എത്തിയതിന് പിന്നാലെയാണ് സമി വീണ്ടും ഇന്ത്യന്‍ ചിന്താഗതിയെ ചോദ്യം ചെയ്യുന്നത്
വൈവിധ്യത്തിന്റെ നാടല്ലേ ഇന്ത്യ, എന്നിട്ട് എന്തിനാണ് ഫെയര്‍ ആന്‍ഡ് ലവ്‌ലി? അതും വര്‍ണ വെറിയെന്ന് ഡാരന്‍ സമി 

ആന്റിഗ്വാ: വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന രാജ്യമാണെന്ന് പറഞ്ഞിട്ട് എന്തുകൊണ്ടാണ് ഇന്ത്യക്ക് ഫെയര്‍ ആന്‍ഡ് ലവ്‌ലി എന്ന പേരില്‍ ഒരു ക്രീം ഉണ്ടായതെന്ന് വിന്‍ഡിസ് ക്രിക്കറ്റ് താരം ഡാരന്‍ സമി. ഐപിഎല്ലില്‍ താന്‍ വംശിയ വിവേചനം നേരിട്ടു എന്ന ആരോപണവുമായി എത്തിയതിന് പിന്നാലെയാണ് സമി വീണ്ടും ഇന്ത്യന്‍ ചിന്താഗതിയെ ചോദ്യം ചെയ്യുന്നത്. 

നിങ്ങളുടെ ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ പരസ്യം പറയുന്നത് വെളുത്ത നിറമുള്ളവരാണ് സ്‌നേഹമുള്ളവരെന്നാണ്. വര്‍ണ വെറിയും വിവേചനവുമാണ്
അവിടെ കാണുന്നത്, ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ ഡാരന്‍ സമി പറഞ്ഞു. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് പിന്നാലെ വര്‍ണ വെറിക്കെതിരെ പ്രതിഷേധങ്ങള്‍ അലയടിച്ചപ്പോള്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ പേര് മാറ്റുമെന്ന് യുനിലെവര്‍ പ്രഖ്യാപിച്ചിരുന്നു. 

വര്‍ണ വിവേചനം ലക്ഷ്യമിട്ടുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ആളുകളെ തടയാന്‍ ബോധവത്കരണം വേണം. 2013-14 സമയത്ത് അവരെന്നെ ആ വാക്ക് ഉപയോഗിച്ച് വിളിച്ച സമയം ആ വാക്ക് എങ്ങനെ വംശിയ വിദ്വേഷം പുലര്‍ത്തുന്നതാണെന്ന് അവര്‍ അറിയണമായിരുന്നു എന്ന് ഡാരന്‍ സമി പറഞ്ഞു. 

2014ല്‍ സണ്‍റൈസേഴ്‌സിന് വേണ്ടി കളിക്കുന്ന സമയം സഹ താരങ്ങള്‍ തന്നെ കാലു എന്ന് വിളിച്ചിരുന്നതായാണ് ഡാരന്‍ സമി വെളിപ്പെടുത്തിയത്. കറുത്തവന്‍ എന്ന് അര്‍ഥം വരുന്നതാണ് ഈ വാക്ക്. 2014ലെ ഇശാന്ത് ശര്‍മയുടെ ഇന്‍സ്റ്റാ പോസ്റ്റില്‍ ഡാരന്‍ സമിയെ കാലു എന്ന് വിളിക്കുന്നതും പുറത്തു വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com