ഇന്ത്യന്‍ ടീമിനേയും കൊണ്ട് സ്റ്റിമാക് യൂറോപ്പിലേക്ക്; തുര്‍ക്കി, ക്രൊയേഷ്യ, സ്ലൊവീന്യ എന്നിവിടങ്ങളില്‍ പരിശീലനം

വരും മാസങ്ങളില്‍ രാജ്യങ്ങള്‍ യാത്ര വിലക്കില്‍ ഇളവ് അനുവദിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യന്‍ സംഘത്തിന്റെ യാത്ര
ഇന്ത്യന്‍ ടീമിനേയും കൊണ്ട് സ്റ്റിമാക് യൂറോപ്പിലേക്ക്; തുര്‍ക്കി, ക്രൊയേഷ്യ, സ്ലൊവീന്യ എന്നിവിടങ്ങളില്‍ പരിശീലനം

ന്യൂഡല്‍ഹി: 2022 ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുന്‍പ് എട്ട് ആഴ്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശീലനം നടത്താന്‍ ഇന്ത്യന്‍ ടീം. വരും മാസങ്ങളില്‍ രാജ്യങ്ങള്‍ യാത്ര വിലക്കില്‍ ഇളവ് അനുവദിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യന്‍ സംഘത്തിന്റെ യാത്ര. 

തുര്‍ക്കി, ക്രൊയേഷ്യ, സ്ലൊവെനിയ എന്നീ രാജ്യങ്ങളില്‍ പരിശീലനം നടത്താനാണ് പരിശീലകന്‍ സ്റ്റിമാക് പദ്ധതിയിടുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മൂന്ന് കളികളാണ് ഇന്ത്യക്ക് മുന്‍പില്‍ ഇനിയുള്ളത്. ഒക്ടോബര്‍ എട്ടിന് ബംഗ്ലാദേശിനെതിരെ ഇന്ത്യയില്‍ വെച്ചും, നവംബര്‍ 12ന് ബംഗ്ലാദേശില്‍ വെച്ചുമാണ് രണ്ട് മത്സരങ്ങള്‍. നവംബര്‍ 17ന് അഫ്ഗാനിസ്ഥാനേയും നേരിടും. 

നിലവില്‍ പരിശീലനം സംബന്ധിച്ച് തീരുമാനമെടുക്കാനായില്ല. ഞാനിപ്പോള്‍ ക്രൊയേഷ്യയിലാണ്. യാത്ര വിലക്കില്‍ ഇളവ് വരുന്നതോടെ കാര്യങ്ങള്‍ വ്യക്തമാവുമെന്നും സ്റ്റിമാക് പറഞ്ഞു. ഇന്ത്യയില്‍ ഭുവനേശ്വറിലായിരിക്കും പരിശീലനം നടത്തുക. 

ടീമിനെ ഒരുക്കാന്‍ എട്ടാഴ്ചയാണ് എനിക്ക് വേണ്ടത്. ഇതിന് ഇടയില്‍ സൗഹൃദ മത്സരങ്ങളും കളിക്കും. അത് ഇന്ത്യയില്‍ വേണമോ പുറത്ത് വേണമോ എന്ന തീരുമാനിക്കാനാവുമെന്നും സ്റ്റിമാക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com