ഒരു പ്രാര്‍ഥന മാത്രമേ ഉണ്ടായുള്ളു, സച്ചിനെ ഔട്ട് ആക്കരുത്; കാണികളെ ഭയന്ന നിമിഷമെന്ന് ആരോണ്‍ ഫിഞ്ച്

2014ല്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ റണ്‍ഔട്ട് ആയാല്‍ കാണികളുടെ പ്രതികരണം എന്താവുമെന്നത് തന്നെ ഭയപ്പെടുത്തിയിരുന്നതായി ഫിഞ്ച്
ഒരു പ്രാര്‍ഥന മാത്രമേ ഉണ്ടായുള്ളു, സച്ചിനെ ഔട്ട് ആക്കരുത്; കാണികളെ ഭയന്ന നിമിഷമെന്ന് ആരോണ്‍ ഫിഞ്ച്

ലോര്‍ഡ്‌സിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ നടന്ന മത്സരത്തില്‍ സച്ചിനെ ഔട്ട് ആക്കല്ലേ എന്ന് മാത്രമായിരുന്നു തന്റെ ചിന്തയെന്ന് ഓസീസ് ഏകദിന നായകന്‍ ആരോണ്‍ ഫിഞ്ച്. സച്ചിനായി ആരവം ഉയര്‍ത്തുന്ന കാണികളാണ് ഇവിടെ ഫിഞ്ചിനെ പേടിപ്പിച്ചത്. 

2014ല്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ ഔട്ട് ആയാല്‍ കാണികളുടെ പ്രതികരണം എന്താവുമെന്നത് തന്നെ ഭയപ്പെടുത്തിയിരുന്നതായി ഫിഞ്ച്. സച്ചിന്‍ നയിച്ച മെരിലെബോണ്‍ ക്രിക്കറ്റ് ക്ലബിന് വേണ്ടി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ഫിഞ്ച് ആയിരുന്നു. 

സച്ചിനെ റണ്‍ഔട്ട് ആക്കരുത് എന്ന് മാത്രമായിരുന്നു തന്റെ മനസില്‍ അപ്പോഴുള്ള ചിന്തയെന്ന് ഫിഞ്ച് പറയുന്നു. വലിയ ആഘോഷമായിരുന്നു അത്. സച്ചിനും വോണും ഇരു ടീമിന്റേയും നായകന്മാര്‍. ഗ്രൗണ്ടില്‍ ഇന്ത്യക്കാര്‍ അധികമായി ഉണ്ടായിരുന്നു. സച്ചിന്‍...സച്ചിന്‍ വിളികളാണ് അവിടെ ഉയര്‍ന്ന് കേട്ടത്. 

ഈ സമയം ഞാന്‍ കാരണം സച്ചിന്റെ വിക്കറ്റ് നഷ്ടമായാല്‍...അങ്ങനെയെങ്കില്‍ ലോര്‍ഡ്‌സിന്റെ പുറത്തിറങ്ങാന്‍ എനിക്ക് സാധിക്കാതെ വന്നേക്കും...സച്ചിനും ദ്രാവിഡിനും ലാറക്കുമൊപ്പം ബാറ്റ് ചെയ്യാന്‍ സാധിച്ചത് നല്ല അനുഭവമായിരുന്നു. മറുവശത്ത് ഗില്‍ക്രിസ്റ്റും, വീരേന്ദര്‍ സെവാഗും ഓപ്പണിങ്...ഇവര്‍ക്കെല്ലാം ഒപ്പം ബാറ്റ് ചെയ്യുക എന്നത് സ്വപ്‌നമായിരുന്നു...ഫിഞ്ച് പറഞ്ഞു. 

ഷെയ്ന്‍ വോണിന്റെ സംഘം മുന്‍പില്‍ വെച്ച 274 റണ്‍്‌സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നാണ് സച്ചിനും ഫിഞ്ചും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. 107 റണ്‍സില്‍ നില്‍ക്കെ ഇവരുടെ കൂട്ടുകെട്ട് തകര്‍ന്നു. 44 റണ്‍സ് എടുത്ത് നില്‍ക്കെ മുത്തയ്യ മുരളീധരനാണ് സച്ചിനെ പുറത്താക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com