കോച്ചും മാനേജറും പരിശോധനക്ക് വരും, ലോകകപ്പില്‍ ഭാര്യയെ അലമാരയില്‍ ഒളിപ്പിക്കേണ്ടി വന്നതായി സഖ്‌ലെയ്ന്‍ മുഷ്താഖ്

ഭാര്യയെ കപ്പ്‌ബോര്‍ഡില്‍ ഒളിപ്പിച്ച സംഭവം പറയുകയാണ് പാക് മുന്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്
കോച്ചും മാനേജറും പരിശോധനക്ക് വരും, ലോകകപ്പില്‍ ഭാര്യയെ അലമാരയില്‍ ഒളിപ്പിക്കേണ്ടി വന്നതായി സഖ്‌ലെയ്ന്‍ മുഷ്താഖ്

ലാഹോര്‍: കളിയില്‍ മാത്രം ശ്രദ്ധ കൊടുക്കുന്നതിനായി കുടുംബാംഗങ്ങളെ കളിക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ അനുവദിക്കാത്ത നിലപാട് പല ക്രിക്കറ്റ് ബോര്‍ഡുകളും സ്വീകരിക്കുന്നുണ്ട്. അങ്ങനെയൊന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ച സമയം ഭാര്യയെ കപ്പ്‌ബോര്‍ഡില്‍ ഒളിപ്പിച്ച സംഭവം പറയുകയാണ് പാക് മുന്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്. 

1999 ലോകകപ്പിലാണ് സംഭവം. 1998ലാണ് എന്റെ വിവാഹം കഴിഞ്ഞത്. ലോകകപ്പ് സമയത്ത് ലണ്ടനില്‍ എനിക്കൊപ്പം ഭാര്യയുമുണ്ടായി. പകല്‍ ഗ്രൗണ്ടില്‍ കഠിനാധ്വാനം ചെയ്യുക, വൈകുന്നേരങ്ങള്‍ ഭാര്യക്കൊപ്പം ചെലവിടുക എന്നതായിരുന്നു ആ സമയം എന്റെ രീതി. എന്നാല്‍ പൊടുന്നനെയാണ് കുടുംബാംഗങ്ങളെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്, സഖ്‌ലെയ്ന്‍ മുഷ്താഖ് പറയുന്നു...

തീരുമാനം വന്നതിന് ശേഷം കോച്ചോ, ടീം മാനേജ്‌മെന്റിലെ ആരെങ്കിലുമോ മുറിയില്‍ വന്ന് പരിശോധിക്കും. വാതില്‍ മുട്ടി വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഞാന്‍ ഭാര്യയെ കപ്പ്‌ബോര്‍ഡില്‍ ഒളിപ്പിക്കും. ഒരു ദിവസം മാനേജര്‍ റൂമില്‍ വന്നു. വന്ന് നോക്കിയിട്ട് അദ്ദേഹം പോയി. പിന്നാലെ മഹ്മൂദ് അസ്ഹറും, യൂസഫും എന്റെ മുറിയിലേക്ക് വന്നു. 

എന്റെ ഭാര്യ മുറിയിലുണ്ടെന്ന് അവര്‍ക്ക് സംശയം തോന്നി. അവര്‍ അത് ഉറപ്പിച്ച് പറഞ്ഞതോടെ ഞാന്‍ സമ്മതിച്ചു. അലമാരയില്‍ നിന്ന് പുറത്തിറങ്ങി വരാന്‍ ഞാന്‍ ഭാര്യയോട് പറഞ്ഞു..ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്താവുന്നത് വരെ ഭാര്യയെ അവിടെ ഒപ്പം നിര്‍ത്താന്‍ തനിക്കായെന്നും സഖ്‌ലെയ്ന്‍ മുഷ്താഖ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com