കോഹ്‌ലിക്കൊപ്പമല്ല, പാകിസ്ഥാന്‍ ഇതിഹാസങ്ങളുമായി തന്നെ താരതമ്യപ്പെടുത്തണമെന്ന് ബാബര്‍ അസം

ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് പോവാനുള്ള താത്പര്യവും ബാബര്‍ അസം ഇവിടെ വ്യക്തമാക്കി
കോഹ്‌ലിക്കൊപ്പമല്ല, പാകിസ്ഥാന്‍ ഇതിഹാസങ്ങളുമായി തന്നെ താരതമ്യപ്പെടുത്തണമെന്ന് ബാബര്‍ അസം

മാഞ്ചസ്റ്റര്‍: കോഹ് ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനോട് താത്പര്യമില്ലെന്ന് പാക് ഏകദിന നായകന്‍ ബാബര്‍ അസം. പാകിസ്ഥാന്‍ ഇതിഹാസങ്ങളായ ജാവേദ് മിയാന്‍ദാദ്, മുഹമ്മദ് യൂസഫ്, യൂനിസ് ഖാന്‍ എന്നിവരുമായെല്ലാം തന്നെ താരതമ്യം ചെയ്താല്‍ നല്ലതായിരിക്കുമെന്നും ബാബര്‍ അസം പറഞ്ഞു. 

ഇന്ത്യന്‍ നായകന്‍ കോഹ് ലിയുമായാണ് ബാബര്‍ അസമിനെ കൂടുതലും താരതമ്യം ചെയ്യുന്നത്. പാകിസ്ഥാന്‍ കോഹ് ലി എന്നായിരുന്നു കരിയര്‍ തുടങ്ങുന്ന സമയം ബാബര്‍ അസമിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കോഹ് ലിയുമായി താരതമ്യപ്പെടുത്തുന്നതിനോട് താത്പര്യമില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് ബാബര്‍ അസം. 

ഇതിന് മുന്‍പ് ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ മികവ് കാണിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഇംഗ്ലണ്ട് പര്യടനത്തോട് കളിക്കാര്‍ക്ക് കൂടുതല്‍ താത്പര്യം വരുന്നത്. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം ഇംഗ്ലണ്ടിനുണ്ട്. എന്നാല്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് അവരുടെ മുന്‍ നിരയെ തകര്‍ക്കാനാവുമെന്നും ബാബര്‍ അസം പറഞ്ഞു. 

ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് പോവാനുള്ള താത്പര്യവും ബാബര്‍ അസം ഇവിടെ വ്യക്തമാക്കി. സെഞ്ചുറി നേടി കഴിഞ്ഞാല്‍ ഇരട്ട ശതകത്തിലേക്കോ ട്രിപ്പിള്‍ സെഞ്ചുറിയിലേക്കോ എത്താനാവും നമ്മള്‍ സ്വാഭാവികമായും ആഗ്രഹിക്കുക. ഈ ടെസ്റ്റ് പരമ്പരയില്‍ അങ്ങനെ താന്‍ ആഗ്രഹിക്കുമെന്നും ബാബര്‍ അസം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com