മിസ്ബായുടെ ക്യാച്ച് അല്ല, ഏറെ സമ്മര്‍ദമുണ്ടാക്കിയത് അഫ്രീദിയെ പുറത്താക്കിയതെന്ന് ശ്രീശാന്ത്

അതേ മത്സരത്തില്‍ തന്നെ ഷാഹിദ് അഫ്രീദിയെ പുറത്താക്കാന്‍ എടുത്ത ക്യാച്ചാണ് എനിക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കിയത്
മിസ്ബായുടെ ക്യാച്ച് അല്ല, ഏറെ സമ്മര്‍ദമുണ്ടാക്കിയത് അഫ്രീദിയെ പുറത്താക്കിയതെന്ന് ശ്രീശാന്ത്

കൊച്ചി: 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ മിസ്ബായുടെ ക്യാച്ച് ശ്രീശാന്തിന്റെ കൈകളില്‍ നിന്ന് വിട്ടു പോയിരുന്നെങ്കിലോ? ശ്രീശാന്തിനെതിരെ ഒരു രാജ്യം മുഴുവന്‍ തിരിയാന്‍ അത് മതിയായിരുന്നു. എന്നാല്‍ ഏറ്റവും സമ്മര്‍ദമേറിയ ക്യാച്ച് അതായിരുന്നില്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. 

അതേ മത്സരത്തില്‍ തന്നെ ഷാഹിദ് അഫ്രീദിയെ പുറത്താക്കാന്‍ എടുത്ത ക്യാച്ചാണ് എനിക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കിയത്. അഫ്രീദിയെ പുറത്താക്കിയ ആ ക്യാച്ച് എനിക്ക് മറക്കാനാവില്ല. അഫ്രീദി ഉറപ്പായും സിക്‌സിന് ശ്രമിക്കും എന്ന് ഇര്‍ഫാന്‍ എന്നോട് പറഞ്ഞിരുന്നു. 

ഇര്‍ഫാന്‍ പറഞ്ഞത് പോലെ ആദ്യ പന്തില്‍ തന്നെ അഫ്രീദി സിക്‌സിന് ശ്രമിച്ചു. എന്നാല്‍ ടൈമിങ് തെറ്റി, പന്ത് എന്റെ കൈകളിലേക്ക്. അനായാസമായ ക്യാച്ചാണ് അതെന്ന് തോന്നുമായിരിക്കും. എന്നാല്‍ പന്ത് കൈപ്പിടിയില്‍ ഒതുങ്ങുന്നത് വരെ ഞാന്‍ നേരിട്ട സമ്മര്‍ദം ഏറെയായിരുന്നു എന്ന് ശ്രീശാന്ത് പറയുന്നു. 

മിസ്ബായുടെ ക്യാച്ച് എടുക്കുന്ന സമയം എനിക്ക് ആശയക്കുഴപ്പമുണ്ടായി. രണ്ട് റണ്‍സ് മിസ്ബ എടുക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു ആ സമയം എന്റെ ലക്ഷ്യം. ക്യാച്ച് എടുക്കുന്നതിനെ കുറിച്ച് അവിടെ ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സമ്മര്‍ദമുണ്ടാക്കുന്ന ക്യാച്ചാണ് അതെന്ന് ധോനി പോലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് തനിക്ക് അധിക സമ്മര്‍ദം തോന്നിയിരുന്നില്ല്, ശ്രീശാന്ത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com